പ്രകാശം പരത്തി പ്രതാപൻ
text_fieldsആലപ്പുഴ: ചേർത്തല പട്ടണക്കാട് പുതിയകാവിൽ പടിഞ്ഞാേറ ചാണിയിൽ വീട്ടിലെ വി. പ്രതാപനെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് നാട്ടുവെളിച്ചം പ്രതാപൻ എന്നാണ്.
ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ തലെതാട്ടപ്പനായ പി.എൻ. പണിക്കരുടെ സന്തത സഹചാരിയായിരുന്ന ഈ 56കാരെൻറ ഉപജീവനമാർഗം 'നാട്ടുവെളിച്ചം' ഡ്രൈവിങ് സ്കൂളാണ്. ഇതേ പേരിൽ വീട്ടിലൊരുക്കിയ ലൈബ്രറിയിൽ മൂവായിരത്തിലേറെ പുസ്തകങ്ങളുണ്ട്. ആയിരങ്ങളാണ് ഇവ പ്രയോജനപ്പെടുത്തുന്നത്.
1985ൽ പ്രീ ഡിഗ്രി വിദ്യാർഥിയായിരിക്കെ ആകസ്മികമായി കേട്ട പി.എൻ. പണിക്കരുടെ പ്രസംഗം പ്രതാപെൻറ ജീവിതത്തിൽ മാർഗദീപമായി മാറുകയായിരുന്നു. അട്ടപ്പാടിയിലും അഗളിയിലുമടക്കം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പണിക്കർക്കൊപ്പം തുടങ്ങിയ സാക്ഷരത പ്രവർത്തനം 1995ൽ അദ്ദേഹത്തിെൻറ മരണം വരെ തുടർന്നു.
'90കളിൽ സ്റ്റേറ്റ് റിേസാഴ്സ് സെൻറർ സാക്ഷരത യജ്ഞത്തിെൻറ ഭാഗമായി ഇറക്കിയ 'നാട്ടുവെളിച്ചം' ചുവർപത്രിക നാട്ടിലെല്ലാം പതിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. ആ പേര് തന്നെയാണ് ഡ്രൈവിങ് സ്കൂളിനുമിട്ടത്. 2009ൽ സഞ്ചരിക്കുന്ന ഗ്രന്ഥശാലയെന്ന ആശയം സാക്ഷാത്കരിച്ചു.
എ.എം. ആരിഫ് എം.എൽ.എയായിരിക്കുേമ്പാൾ തുടക്കമിട്ട ഈ പുസ്തക വണ്ടി ഗ്രാമാന്തരങ്ങളിലൂടെ പതിനായിരക്കണക്കിന് കി.മീറ്ററുകൾ താണ്ടി. 2011ൽ വാഹനം തകരാറിലായതോടെ പുസ്തകങ്ങൾ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വീട്ടമ്മമാരും വിദ്യാർഥികളുമാണ് പുസ്തകമെടുക്കാൻ എത്തുന്നവരിൽ ഏറെയും.
ഒരാഴ്ചക്കുള്ളിൽ തിരികെ തരണമെന്ന നിബന്ധന ആരും തെറ്റിക്കാറില്ല. അതേസമയം, മടക്കിത്തരുേമ്പാൾ ഒരു ആസ്വാദനക്കുറിപ്പുകൂടി തരണമെന്ന് നിഷ്കർഷിക്കുമെങ്കിലും വിദ്യാർഥികൾ മാത്രമെ ഇത് പാലിക്കാറുള്ളൂവെന്ന് പ്രതാപൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രതാപെൻറ വ്യത്യസ്ത വായനശാലയെക്കുറിച്ച് കേട്ടറിഞ്ഞ ഡി.സി ബുക്സ് ഉടമ രവി ഡീസി 10,000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി നൽകിയത്. പിതാവ് വാസുദേവനും മാതാവ് യശോദയും അടുത്തകാലത്താണ് മരിച്ചത്. ഭാര്യ സിനിമോൾ ഡ്രൈവിങ് സ്കൂളിൽ കൂടെയുണ്ട്. മകൻ യദുകൃഷ്ണ എൻജിനീയറിങ് വിദ്യാർഥിയും മകൾ ശ്രീലക്ഷ്മി 10ാം തരത്തിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.