ദേശീയ ജലപാത 2025ൽ പൂർത്തീകരിക്കും; കൊല്ലം മുതൽ കോട്ടപ്പുറംവരെ ഗതാഗതയോഗ്യമായി
text_fieldsതിരുവനന്തപുരം: ദേശീയ ജലപാത 2025ൽ പൂർത്തീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ജലപാതയിൽ കൊല്ലംമുതൽ കോട്ടപ്പുറംവരെയുള്ള ഭാഗം ഗതാഗതയോഗ്യമായി. ശുചീകരണ തൊഴിലാളികളുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ധനവകുപ്പിെൻറ പരിഗണനയിലാണ്. 1.7.2019 മുതൽ മുൻകാല പ്രാബല്യമാണ് ശിപാർശ.
തൊഴിലാളി വിരുദ്ധ നിർദേശങ്ങൾ റിപ്പോർട്ടിലില്ല. തൊഴിലാളികളെ പിരിച്ചുവിടണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വന്യജീവി സേങ്കതങ്ങൾക്ക് ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതിലോല നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക സമിതികളിൽ ജനപ്രതിനിധികെളക്കൂടി ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിലെ വ്യവസ്ഥപ്രകാരം വ്യക്തിഗത ആനുകൂല്യത്തിന് പണം അനുവദിക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ തടസ്സമുള്ളതായി കെ. ബാബുവിെൻറ സബ്മിഷന് മന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. അതേസമയം ഫണ്ട് ഉപയോഗം അനുവദിക്കണമെന്ന നിർദേശം സർക്കാർ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.