കേരളത്തിൽ നടക്കുന്നത് ലവ് ജിഹാദല്ല, നിർബന്ധിത മതംമാറ്റം -ദേശീയ വനിത കമീഷൻ അധ്യക്ഷ
text_fieldsവൈക്കം: കേരളത്തിൽ നടക്കുന്നത് ലവ് ജിഹാദല്ലെന്നും നിർബന്ധിത മതപരിവർത്തനമാണെന്നും ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. മതംമാറി വിവാഹം കഴിച്ചതിനെത്തുടർന്ന് വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ ൈവക്കത്തെ വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഹാദിയ വീട്ടിൽ സുരക്ഷിതയാണ്. ഒരു സുരക്ഷാഭീഷണിയും നേരിടുന്നില്ല. ഇപ്പോൾ സേന്താഷവതിയാണ്. ഇൗമാസം 27ന് സുപ്രീം കോടതിയിൽ പോകാനുള്ള തയാറെടുപ്പിലാണ് ഹാദിയയെന്നും രേഖ ശർമ പറഞ്ഞു. ഹാദിയക്ക് നൽകാൻ ബൊക്കെയുമായാണ് അവർ എത്തിയത്. സന്ദർശനവേളയിൽ മൊബൈലിൽ എടുത്ത ഹാദിയയുടെ ചിത്രവും അവർ മാധ്യമങ്ങളെ കാണിച്ചു. ഹാദിയ വിഷയത്തിൽ മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടക്കുന്നില്ല. ഹാദിയയുടെ നിലപാട് സംബന്ധിച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും കോടതിയിൽ ഹാദിയ സ്വന്തം നിലപാട് വ്യക്തമാക്കുമെന്നും അവർ അറിയിച്ചു.
ഹാദിയ സംഭവത്തിന് സമാനമായ മറ്റ് കേസുകളും പരാതികളും കേരളത്തിലുണ്ട്. അവരെയും രക്ഷിതാക്കളെയും കാണും. െഎ.എസ് കെണിയിൽ കുടുങ്ങി സിറിയയിലേക്ക് പോയെന്ന് കരുതുന്ന നിമിഷ ഫാത്തിമയുടെ മാതാവിനെയും കാണുന്നുണ്ട്. എന്നാൽ, വിവാദ മതപരിവർത്തന കേന്ദ്രങ്ങൾ സന്ദർശിക്കില്ല. ചൊവ്വാഴ്ച അവർ കോഴിക്കോട്ട് സന്ദർശിക്കും. ബുധനാഴ്ച തിരുവനന്തപുരത്തും എത്തും. അന്ന് സംസ്ഥാന പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തും. അതിനു ശേഷം വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കും. ഒരുമണിക്കൂറോളം നീണ്ട സന്ദർശനത്തിനിടെ 40 മിനിറ്റിലധികം അവർ ഹാദിയയുമായി സംസാരിച്ചു. ആദ്യം വീടിനടുത്തുള്ള ഹാദിയയുടെ ബന്ധുവീട്ടിൽ എത്തി മാതാപിതാക്കളുമായി ചർച്ചനടത്തിയ ശേഷമാണ് ഹാദിയയുടെ അടുക്കലേക്ക് രേഖ ശർമ എത്തിയത്. മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് വൻസുരക്ഷയൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.