ദേശീയത ഭരണം നിലനിർത്താനുള്ള കുറുക്കുവഴി മാത്രമായി മാറി - സുനിൽ പി. ഇളയിടം
text_fieldsആലുവ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയത ഉയർത്തി പിടിച്ചാണ് നാം സ്വാതന്ത്ര്യം നേടിയതെങ്കിൽ, അധികാരം നിലനിർത്താനുള്ള കുറുക്കുവഴി മാത്രമായി ഇന്ന് ദേശീയത ചുരുങ്ങിയെന്ന് ഇടതുചിന്തകൻ സുനിൽ പി. ഇളയിടം. ആലുവ കെ.എ. അലിയാർ സ്മാരക വായനശാലയുടേയും പുരോഗമന കലാ സാഹിത്യ സംഘം ആലുവ മേഖല കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആലുവ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക ഭാരതത്തിൽ ശതകോടീശ്വരൻമാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ ദരിദ്രരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണെന്ന യഥാർഥ്യം പലരും വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുൻ ജി.സി.ഡി.എ ചെയർമാൻ വി. സലിം, അലിയാർ സ്മാരക വായനശാല രക്ഷാധികാരി എ.പി. ഉദയകുമാർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പി.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിനോദ് കൃഷ്ണ രചിച്ച ഒൻപത് എം.എം ബെരേറ്റ എന്ന നോവലിന്റെ പ്രകാശനം സുനിൽ പി. ഇളയിടം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.