മാണി സി. കാപ്പന്‍റെ പാർട്ടി പിളർന്നു
text_fieldsകോട്ടയം: മാണി സി. കാപ്പൻ എം.എൽ.എയുടെ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) പിളർന്നു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്‍റ് പി. ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രമുഖ വിഭാഗം പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളും മഹിളാ ഘടകം സംസ്ഥാന കമ്മിറ്റിയും പിരിച്ചു വിട്ടു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.സി.പിയുമായി വിയോജിച്ച് കാപ്പനൊപ്പം ചേര്‍ന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള രൂപവത്കരിക്കാൻ ഒപ്പം നിന്ന പ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം മാണി സി. കാപ്പന്‍ മുംബൈയിലെത്തി എൻ.സി.പി നേതാക്കളെ കണ്ടതും യു.ഡി.എഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ട്ടിയുമായി ആലോചിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. ഭാവി പരിപാടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.