പണിമുടക്ക് പുരോഗമിക്കുന്നു: രണ്ടാം ദിനവും ട്രെയിൻ തടഞ്ഞു
text_fieldsതിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുട ക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എ ന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരത്ത് നിന്ന് 5 മണി ക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്, 7.15 ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് എന്നിവയാണ് തടഞ്ഞത്. ഇതേതുടർന്ന് വേണാട് എക്സ്പ്രസ്, ശബരിഎക്സ്പ്രസ്, കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍, കോട്ടയം– നിലമ്പൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം– മംഗളൂരു മലബാര്‍ എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് ഒാടുന്നത്.
കെ.എസ്.ആര്.ടി.സി ബസുകളും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ശബരിമലയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. പണിമുടക്കില്‍ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് കടകൾ തുറന്നത്.
സർക്കാർ, പൊതുമേഖല ജീവനക്കാർക്കൊപ്പം സ്വകാര്യമേഖലയിലെ തൊഴിലാളികളും കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു. വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നില്ല. കെ.എസ്.ആർ.ടി.സിക്കൊപ്പം സ്വകാര്യ ബസുകളും മിക്കയിടത്തും സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി പമ്പ സർവിസുകൾ മുടക്കം കൂടാതെ ഒാടി. െട്രയിനുകൾ വ്യാപകമായി തടഞ്ഞതിനാൽ റെയിൽ ഗതാഗതം താളംതെറ്റി. പലയിടത്തും ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചു. അതേസമയം, പണിമുടക്കിന് ചൊവ്വാഴ്ച രാജ്യത്ത് സമ്മിശ്ര പ്രതികരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.