സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞു; ബസുകൾ ഒാടുന്നില്ല, ജന ജീവിതം തടസപ്പെട്ടു
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂ നിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പണിമു ടക്കിന്റെ ഭാഗമായി തൊഴിലാളികൾ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ട്രെയിനുകൾ തടഞ്ഞു. ട്രെയിൻ തട ഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. െക.എസ്.ആർ.ടി.സിയുടെ സംസ്ഥാന, അന്തർ സംസ്ഥാന സർവിസുകളും തടസപ്പെട ്ടു.
അതേസമയം, ബസ്, ഒാട്ടോ, ടാക്സി വാഹനങ്ങൾ ഒാടാത്തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പ ോകാനായി ട്രെയിനിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി. ബസുകൾ സർവീസ് നടത്താത്തത് ജന ജീവിതത്തെ പ് രതികൂലമായി ബാധിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലേക്ക് പോകാൻ എത്തിയവർ വാഹനം ലഭിക്കാതെ വഴിയിൽ അകപ്പെട് ടു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം- ഗൊരഖ്പു ർ രപ്തിസാഗർ എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം -നാഗർകോവിൽ പാസഞ്ചർ ട്രെയിൻ, പരശുറാം എക്സ്പ്രസ് എന്നിവയാണ് സമരാനുകൂലികൾ തടഞ്ഞത്. അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി 6.30നാണ് യാത്ര പുറപ്പെട്ടത്.
സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടാണ് ട്രെയിനുകൾ പുറപ്പെട്ടത്. ദേശീയ പണിമുടക്ക് ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ യാത്രക്കാർ കുറവാണ്. 11.15ന് പുറപ്പെടുന്ന തിരുവനന്തപുരം -ന്യൂഡൽഹി കേരളാ എക്സ്പ്രസ് വരെയുള്ള ട്രെയിനുകൾ തടയുമെന്ന് തൊഴിലാളി സംഘടനകളുടെ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു.
എറണാകുളത്ത് തൊഴിലാളികൾ ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ തൃപ്പൂണിത്തുറയിൽ തൊഴിലാളികൾ തടഞ്ഞു. കായംകുളം റെയിൽവേ സ്റ്റേഷൻ വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. ശബരി എക്സ്പ്രസ് തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയിട്ടുണ്ട്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എക്സ് പ്രസ് തൊഴിലാളികൾ തടഞ്ഞു.
െക.എസ്.ആർ.ടി.സിയുടെ സംസ്ഥാന, അന്തർ സംസ്ഥാന സർവിസുകളും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ മുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടു. അതേസമയം, െക.എസ്.ആർ.ടി.സി ശബരിമല സർവിസ് നടത്തും. നിലയ്ക്കൽ -പമ്പ ചെയിൻ സർവിസും ഡിപ്പോകളിൽ നിന്നുള്ള നിലയ്ക്കൽ സർവിസും ഒാടാൻ ക്രമീകരണം ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സിയിൽ ബി.എം.എസ് ഒഴികെ യൂനിയനുകൾ പണിമുടക്കുന്നുണ്ട്. ഒാട്ടോ, ടാക്സി, സ്വകാര്യ ബസ് എന്നിവ പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. എന്നാൽ, സ്വകാര്യ വാഹനങ്ങൾക്ക് ഒാടുന്നുണ്ട്.
തിങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം സർക്കാർ പ്രസിലെ തൊഴിലാളികളാണ് ആദ്യം പണിമുടക്കിന്‍റെ ഭാഗമായത്. തുടർന്ന് തമ്പാനൂരിൽ തൊഴിലാളികൾ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി.
അധ്യാപക സംഘടനകളും സർവിസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനാൽ വിദ്യാലയങ്ങളുടെയും സർക്കാർ ഒാഫിസുകളുടെയും പ്രവർത്തനത്തെ ബാധിക്കും. കേന്ദ്ര -സംസ്ഥാന ജീവനക്കാർ, ബാങ്ക്- തപാൽ ജീവനക്കാർ, മോേട്ടാർ തൊഴിലാളികൾ, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ ജീവനക്കാർ െഎക്യദാർഢ്യം പ്രഖ്യാപിച്ച് വിട്ടു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.