ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് നാടിെൻറ അന്ത്യാഞ്ജലി
text_fieldsആറ്റിങ്ങല്‍: കടബാധ്യതയെതുടർന്ന് ജീവനൊടുക്കിയ സുബിക്കും കുടുംബത്തിനും നാടിെൻറ അന്ത്യാഞ്ജലി. ചിറയിന്‍കീഴ് മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം വട്ടവിള വിളയില്‍ വീട്ടില്‍ സുബി, ഭാര്യ ദീപ, മകള്‍ ഹരിപ്രിയ, മകന് അഖില്‍ സുബി എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. വീട്ടിലെ നാല് മുറികളിലായാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം ചിറയിന്‍കീഴ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. കോവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച പരിശോധന ഫലം ലഭിച്ച് ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
രണ്ട് മണിയോടെ മെഡിക്കല്‍ കോളജില്‍നിന്ന് നാല് ആബുലന്സുകളിലായി മൃതദേഹം സുബിയുടെ വീട്ടിലെത്തിച്ചു. വീടിന് മുന്നില്‍ അടുത്തടുത്തായി നാല് മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെച്ചു.
ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചശേഷം വീടിെൻറ തെക്കുവശത്തായി മൃതദേഹങ്ങൾ ദഹിപ്പിച്ചു. സുബിയുടെയും ദീപയുടെയും സുഹൃത്തുക്കളും ബന്ധുക്കളും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
പ്രേംനസീര്‍ മെമ്മോറിയല്‍ സ്കൂള്‍ പ്ലസ് ടു വിദ്യാർഥിയായ അഖില്‍ സുബു, പാലവിള ഗവ യു.പി.എസ് ഏഴാം ക്ലാസ് വിദ്യാർഥിനി ഹരിപ്രിയ എന്നിവർക്ക് കൂട്ടുകാരും അധ്യാപകരുമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ല പഞ്ചായത്തംഗം ആര്. സുഭാഷ്, ഷൈലജ ബീഗം, ജനപ്രതിനിധികള്‍ എന്നിവര്‍ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.