Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടിക അപകടം: പ്രതികൾ...

നാട്ടിക അപകടം: പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
nattika accident
cancel

തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ൽ ലോ​റി ക​യ​റി അ​ഞ്ചു​പേ​ർ മ​രി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ലോ​റി ഡ്രൈ​വ​ർ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ചാ​മ​ക്കാ​ല​ച്ചി​റ ജോ​സ് (54), ക്ലീ​ന​ർ എ​ഴി​യ​കു​ന്നി​ൽ അ​ല​ക്സ് (33) എ​ന്നി​വ​രെ​യാ​ണ് റി​മ​ാൻ​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

മ​ദ്യ​ല​ഹ​രി​യി​ൽ 20 സെ​ക്ക​ൻ​ഡ് ക​ണ്ണ​ട​ഞ്ഞു​പോ​യെ​ന്നാ​ണ് ക്ലീ​ന​ർ അ​ല​ക്സി​ന്റെ മൊ​ഴി. വ​ണ്ടി എ​ന്തി​ലോ ത​ട്ടു​ന്നു​വെ​ന്ന് തോ​ന്നി​യ​പ്പോ​ൾ വെ​ട്ടി​ച്ചു. അ​പ്പോ​ൾ നി​ല​വി​ളി കേ​ട്ടു. അ​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കി. യാ​ത്ര​ക്കി​ട​യി​ൽ ഡ്രൈ​വ​റു​മൊ​ത്ത് തു​ട​ർ​ച്ച​യാ​യി മ​ദ്യ​പി​ച്ചെ​ന്നും അ​ല​ക്സ് മൊ​ഴി ന​ൽ​കി. മ​ദ്യ​ല​ഹ​രി​യി​ൽ വ​രു​ത്തി​യ ദു​ര​ന്ത​മാ​ണെ​ന്നാ​യി​രു​ന്നു റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്ത​ത്. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും വാ​ഹ​ന​ ര​ജി​സ്ട്രേ​ഷ​നും റ​ദ്ദാ​ക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RemandNattika accident
News Summary - Nattika accident: Accused remanded
Next Story