കൂട്ടുകൂടലിന്‍റെ കുളിരിൽ
text_fieldsവൈത്തിരി: മണലാരണ്യത്തിലെ വേവിൽനിന്ന് നൂൽമഴയുടെ അകമ്പടിയോടെ കാടിെൻറ മടിത്തട്ടിൽ... നാട്ടുപച്ചപ്പിെൻറ കുളിരിൽ കൂടുകൂട്ടിയ ഒരുനാൾ. കുടുംബവും മക്കളുമൊത്ത് മതിവരുവോളം ഉള്ളിലെ സാഹസിക സഞ്ചാരിയെ കെട്ടഴിച്ചുവിട്ട് വയ നാടൻ മേടുകളിൽ അന്തിയുറങ്ങിയ നാൾ. തിരക്കുകൾക്ക് ഇടവേള നൽകി വയനാടിെൻറ പ്രകൃതിഭംഗിയിൽ അലിഞ്ഞുചേരാൻ ‘ഗൾഫ് മാ ധ്യമം’ ഒരുക്കിയ ‘നാട്ടുപച്ചയിൽ’ പ്രവാസികൾക്ക് നവ്യാനുഭവമായി മാറുകയായിരുന്നു.
മാനത്തുനിന്ന് നൂലിൽ കെട് ടിയിറക്കിയതുപോലെയുള്ള നേർത്ത മഴത്തുള്ളികളുടെ ആസ്വാദനത്തോടെയാണ് സംഗമത്തിന് തുടക്കമായത്. കാഠിന്യങ്ങളുടെ മണൽ പ്പരപ്പിൽനിന്ന് സ്നേഹബന്ധങ്ങളുടെ ഉപ്പുചേർന്ന ഹരിതമണ്ണിൽ മതിമറന്ന് ഉല്ലസിച്ചാണ് പ്രവാസികളുടെ മടക്കം. ഒത്തൊരുമിച്ച് ആടിയും പാടിയും മഴനനഞ്ഞും കാടിെൻറ മണമറിഞ്ഞും വയനാടൻ കുളിരലമേലെ മതിമറന്ന് ഉല്ലസിച്ചാണ് അവർ ചുരമിറങ്ങുന്നത്.
പ്രകൃതി ഒരുക്കിയ നിറച്ചാർത്തുകൾക്കൊപ്പം കലയുടെ വൈവിധ്യങ്ങളും വിനോദങ്ങളും സാഹസികതയുമെല്ലാം സമ്മേളിച്ചപ്പോൾ ആഘോഷം ആഹ്ലാദപൂർവമായി. ശനിയാഴ്ച രാവിലെ കാഴ്ചയിലേക്ക് ചുരംകയറിയെത്തിയ പ്രവാസികൾ വൈത്തിരി വില്ലേജിെൻറ പച്ചപ്പിൽ ആമോദപൂർവം ഒത്തുചേർന്നു. പുല്ലുപാകിയ നടുമുറ്റത്ത് ചന്നംപിന്നം പെയ്ത മഴയിൽ കുട്ടികൾ പുതിയ അനുഭവങ്ങളിലേക്ക് കുടചൂടാതെ നടന്നു.
അതിനിടെ, അറിവിലേക്ക് വഴിമാറിയ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ ക്ലാസുകൾ പതിവുപോലെ ഉറക്കത്തിലേക്ക് തള്ളിവിട്ടില്ല. ഇഖ്റ ആശുപത്രിയിലെ അസി. മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുൽ ജവാദ്, ഡയറ്റീഷ്യൻ അർച്ചന സുരേന്ദ്രൻ, കരിയർ കൗൺസലർ സി.കെ. റംല ബീവി, കൽപറ്റ അസി. കൃഷി ഡയറക്ടർ മമ്മൂട്ടി തുടങ്ങിയവർ ക്ലാസ് നയിച്ചു.
കുതിരസവാരിയും സിപ് ലൈനും ഫിഷ് സ്‌പായും അമ്പെയ്ത്തും ട്രഷര്‍ഹണ്ടും കുടുംബങ്ങളുടെ വിഭിന്നരുചികൾ തൃപ്തിപ്പെടുത്തി. സാഹസികതയുടെ നൂൽപാലത്തിൽ റോപ്വേയിലൂടെ തൂങ്ങിയിറങ്ങാൻ കുട്ടികളും മുതിർന്നവരും ആവേശത്തോടെ വരിനിന്നു. ഇടവിട്ട് ഒലിച്ചെത്തുന്ന മഴനൂലുകളിൽ ഊഞ്ഞാലാടി ഓരോ നിമിഷത്തെയും മറക്കാനാവാത്ത നല്ലോർമകളാക്കി മനസ്സിൽ കൊത്തിവെച്ചു. സംഗീത മാസ്മരികത തീർത്ത് മനോജ് കെ. ജയൻ, രാജ് കലേഷ്, നിഷാദ്, ജ്യോത്സ്ന, വർഷ, ആദിൽ അത്തു എന്നിവർ പ്രവാസികൾക്കൊപ്പം ചേർന്നു.
കൂടാതെ, സ്റ്റീനിഷ് ഇഗ്നോ, സാജു ജോർജ്, ജോസഫ് ബത്തേരി എന്നിവരുടെ വയലിൻ വായന. തോമസ് വയനാട്, നിധിൻ കല്ലോടി, വിനോദ്, ബെന്നി തൊടുപുഴ എന്നിവർ നയിച്ച അക്വാബ റിഥം മേക്കേഴ്സ് ഓഫ് കേരളയുടെ ആഫ്രിക്കൻ ഡ്രം, കോഴിക്കോട് നേർമൊഴി സംഘത്തിലെ അജീഷ് മുചുകുന്ന്, ഷൈജു ഏക്കട്ടൂർ, സൈനേഷ് കാരയാട് എന്നിവരുടെ നടൻപാട്ടുകൾ, സന്തോഷ് പുറക്കാട്, ബബിത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ‘കുരുന്നോലക്കളരി’ തുടങ്ങിയവ സംഗമത്തിെൻറ മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.