ടി.പി വധക്കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ല -തിരുവഞ്ചൂർ
text_fieldsകോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നും സോളാർ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയം നിർത്തണമെന്നും സോളാർ കേസ്, ടി.പി. വധക്കേസ് ശരിയായി അന്വേഷിക്കാതെ ഒത്തുതീർപ്പാക്കിയതിെൻറ പ്രതിഫലമായി കണ്ടാൽ മതിയെന്നും വി.ടി. ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ. ഒത്തുതീർപ്പിനെക്കുറിച്ച് അറിവുള്ളവരാണ് മറുപടിപറയേണ്ടത്. ടി.പി വധക്കേസിൽ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂർണമായിട്ടില്ലെന്നു പറയുന്നത് ശരിയല്ല.
സോളാർ കമീഷൻ നീതിപൂർവമായ സമീപനം സ്വീകരിക്കണം. കമീഷൻ റിപ്പോർട്ട് ജനങ്ങളെ കാണിക്കാത്തതിൽ ദുരൂഹതയുണ്ട്. ഇതിനുപിന്നിൽ ഇടതുപക്ഷത്തിെൻറ ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രി സഹായിെച്ചന്നുപറയുന്നതിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറുകാണിക്കും. സത്യസന്ധമായാണ് ടി.പി കേസ് യു.ഡി.എഫ് സർക്കാർ കൈകാര്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണം നടത്തിയിരുന്നു. ഏതുകേസിലും തെളിവുണ്ടെങ്കിൽ മാത്രെമ നടപടിയെടുക്കാൻ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ സംശയമുള്ളവർക്ക് കോടതിയെ സമീപിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.