ലഹരിക്കെതിരെ നവകേരള മുന്നേറ്റം; പ്രചാരണത്തിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: മയക്കുമരുന്നിനെതിരായ സര്‍ക്കാറിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി മുൻമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെയാണ് ആദ്യഘട്ട പ്രചാരണം.
സംസ്ഥാനത്തെ പ്രഫഷനല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടി ആരംഭിക്കുക. 10ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസഡര്‍..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.