മലപ്പുറത്തിന്റെ ആശകളും ആശങ്കകളും
text_fieldsആയുർവേദ നഗരിയുടെ ആശകൾ
ആയുർവേദത്തിന് പേരുകേട്ട കോട്ടക്കലിൽ ഈ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ആയുർവേദ സർവകലാശാലയാണ് പ്രധാന ആവശ്യം. സ്ഥല ലഭ്യതയില്ലാത്തതാണ് പ്രധാന പ്രശ്നം. കാലമേറെയായിട്ടും തീരാത്ത ഗതാഗത പ്രശ്നങ്ങൾ, ആശുപത്രികളുടെ സൗകര്യം വർധിപ്പിക്കുക തുടങ്ങി ഒരുപിടി ആവശ്യങ്ങളുണ്ട് കോട്ടക്കലിന്.
- കോട്ടക്കലിൽ ആയുർവേദ സർവകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അനുയോജ്യമായ സ്ഥലമില്ലാത്തത് തിരിച്ചടിയാണ്.
- ആര്യവൈദ്യശാല, നിള പാർക്ക്, കാടാമ്പുഴ ക്ഷേത്രം, ആയുർവേദ കോളജ് എന്നിവ ഉൾപ്പെടുത്തി
- ടൂറിസം ഹബ്ബ് യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
- കഞ്ഞിപ്പുര - മൂടാൽ ബൈപാസ് അവസാനഘട്ടത്തിൽ. എന്നാൽ, 10 വർഷത്തോളമായി പണി ഇഴയുന്നു.
- അമ്പലപ്പറവ് മുതൽ മൂടാൽ വരെ നിർമാണം പൂർത്തീകരിക്കണം.
- വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് ശോച്യാവസ്ഥയിൽ
- പുത്തൂർ ചിനക്കൽ ബൈപാസ് റോഡ് മൂന്നാംഘട്ടം അനിശ്ചിതത്വത്തിൽ.
- കോട്ടക്കൽ നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ നിർമിച്ച പാത 15 വർഷത്തിലധികമായി അഴിയാക്കുരുക്കിൽ. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണം.
- ദേശീയപാതയിൽ ചേളാരി മുതൽ ചങ്ങരംകുളം വരെ ഫയർസ്റ്റേഷൻ ഇല്ല. പരിഹാരമായി
- വളാഞ്ചേരിയിൽ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ഥലം അളന്ന് രൂപരേഖ തയാറാക്കിയിരുന്നു.
- കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കണം.
- കോട്ടക്കലിൽ കിടത്തിച്ചികിത്സ സൗകര്യം വേണം
- സർക്കാർ കോളജ് യാഥാർഥ്യമായില്ല. സ്വകാര്യ കോളജുകളാണ് ആശ്രയം.
- ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി എടയൂർ പഞ്ചായത്തിലേക്ക് നീട്ടി ജോലി അവസാന ഘട്ടത്തിൽ.
- ജലവിതരണം നിലവിൽ ഭാഗികമാണ്. സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല.
- മാറാക്കരയിൽ തിരുനാവായ കുടിവെള്ള പദ്ധതി ആശ്വാസമാണ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കൈതക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണം
- ജൽജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതികൾആശ്വാസമാണ്.
- കോട്ടക്കലിൽ മാലിന്യകേന്ദ്രം യാഥാർഥ്യമായെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം മുളയൻകുന്ന് പ്ലാൻറ് നോക്കുകുത്തി.
കരുതൽ തേടി തിരൂരങ്ങാടി
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കണം. മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും കൂടുതൽ ഡോക്ടർമാരുടെ സേവനം വേണം. മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം വേഗത്തിലാക്കണം
- തീരമേഖലയിലെ സാധാരണക്കാർ ആശ്രയിക്കുന്ന പരപ്പനങ്ങാടി നെടുവ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ ഒരുക്കണം. ഇവിടെ ഗൈനക്കോളജി ഡോക്ടറുടെ സേവനം വേണം.
- പാതിവഴിയിൽ നിലച്ച ഫിഷറീസ് ആശുപത്രി പ്രവർത്തിപ്പിക്കണം
- നന്നബ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ വേണം.
- തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളും വേണം.
- താലൂക്ക് ആസ്ഥാനമായ ചെമ്മാടിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം.
- പൂക്കിപ്പറമ്പ് -പതിനാറുങ്ങൽ ബൈപാസ് നടപടി വേഗത്തിലാക്കണം.
- മണ്ഡലത്തിലെ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു.
- ദേശീയപാത 66ന്റെ പൂക്കിപ്പറമ്പ് -കൊളപ്പുറം ഭാഗങ്ങളിൽ വികസനം തകൃതി. വിവിധയിടങ്ങളിൽ അടിപ്പാത വേണം.
- പരപ്പനങ്ങാടി തീരദേശ റോഡുകൾ സഞ്ചാരയോഗ്യമല്ല
- ഭൂരഹിതർക്ക് നൽകാനുള്ള ഭൂമി പാലത്തിങ്ങൽ ന്യൂ കട്ട് പ്രദേശത്ത് ഉണ്ടെങ്കിലും പതിച്ചുനൽകാൻ നടപടിയില്ല
- ലൈഫ് പദ്ധതി പ്രാരംഭ അവസ്ഥയിൽ തന്നെ
- തിരൂരങ്ങാടി, പരപ്പനങ്ങാടി, പെരുമണ്ണ, നന്നബ്ര, എടരിക്കോട്, തെന്നല തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം വേണം
- പരപ്പനങ്ങാടി ഹാർബർ ഉടൻ പൂർത്തീകരിക്കണം
- കൂടുതൽ പ്ലസ് ടു സീറ്റുകൾ വേണം.
- തൃക്കുളം ഗവ. ഹൈസ്കൂളും നെടുവ സ്കൂളും ഹയർ സെക്കൻഡറിയാക്കണം.
- പരപ്പനങ്ങാടി എൽ.ബി.എസിന് സ്വന്തം കെട്ടിടം വേണം
- ബെഞ്ചാലി പ്രദേശത്താണ് കൂടുതലായി നെൽകൃഷിയിറക്കുന്നത്. എന്നാൽ, വെള്ളത്തിന്റെ ലഭ്യതക്കുറവ് കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നു
- ബെഞ്ചാലി ചോർപ്പെട്ടി പമ്പ്ഹൗസിന്റെയും കനാലിന്റെയും പണി പൂർത്തിയാക്കണം.
- പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കണം
- എടരിക്കോട് സ്പിന്നിങ് മില്ലിന്റെ പ്രവർത്തനം പരിതാപകരം. കാലപ്പഴക്കം ചെന്ന മെഷിനറികളും തോന്നുംപടിയുള്ള നടത്തിപ്പും ഇതിനെ ഞെക്കിക്കൊല്ലുന്നു
വള്ളിക്കുന്നിന് വികസനം വേണം
വള്ളിക്കുന്ന് മണ്ഡലത്തില്‍ കിടത്തിച്ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയില്ല. ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അങ്ങാടികള്‍ കൂരിരുട്ടില്‍. ഭിത്തിയില്ലാത്തതിനാല്‍ നിരവധി തീരപ്രദേശങ്ങള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്, പക്ഷിസങ്കേതം, ചേലേമ്പ്ര പുല്ലിപ്പുഴ തുടങ്ങിയവ കേന്ദ്രീകരിച്ച് വിനോദസഞ്ചാര സാധ്യതയുമുണ്ട്
- മണ്ഡലത്തിന് അനുവദിച്ച ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന് സ്ഥലം കണ്ടെത്താനായിട്ടില്ല
- അടിയന്തര രക്ഷാപ്രവർത്തനത്തിന് ദേശീയപാത കേന്ദ്രീകരിച്ച് അഗ്നിശമന സേനാനിലയം വേണം
- സർവകലാശാലയിലേക്ക് ഉള്‍പ്പെടെ എത്തുന്നവർക്ക് ഉപകാരപ്പെടുംവിധം തേഞ്ഞിപ്പലത്ത് ബസ് സ്റ്റാന്‍ഡ് വേണം
- ചേലേമ്പ്രയില്‍ ജലനിധി കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികം. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് തകര്‍ന്നത് 3300ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കി
- വര്‍ഷങ്ങള്‍ക്കുമുമ്പ് കടലെടുത്ത് പൂർണമായും തകര്‍ന്ന ടിപ്പുസുല്‍ത്താന്‍ റോഡ് നന്നാക്കിയിട്ടില്ല
- പെരുവള്ളൂർ പി.എച്ച്.സിയിലെ ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം പാതിവഴിയിൽ നിലച്ചു
- തേഞ്ഞിപ്പലം കടക്കാട്ടുപാറയില് കടലുണ്ടിപ്പുഴക്കുകുറുകെ റെഗുലേറ്റർ സ്ഥാപിക്കണം
- മണ്ണട്ടാംപാറ അണക്കെട്ട് ഷട്ടറിന് ചോര്‍ച്ചയുണ്ടായത് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാനിടയാക്കുന്നു
- കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ക്ക് വേണ്ടത്ര വീതിയില്ല
- കടലുണ്ടി- പരപ്പനങ്ങാടി റോഡ് തകര്‍ന്നുകിടക്കുന്നു
സംരംഭങ്ങൾ നാടിന്റെ മുഖച്ഛായ മാറ്റും
തൊഴിൽ സൃഷ്ടിക്കുന്ന സംരംഭങ്ങൾ വികസനത്തിന്റെ വലിയൊരു ഭാഗമാണ്. ഏതാനും ചെറുകിട വ്യവസായം ഒഴികെ പറയത്തക്ക സംരംഭങ്ങൾ ഇല്ല എന്നത് പോരായ്മയാണ്. പരിസ്ഥിതി ആഘാതത്തിന് കാരണമാകുന്ന ക്രഷറുകൾ ആണ് പ്രധാന വ്യവസായം എന്ന് വരുന്നത് ശുഭസൂചനയല്ല. കാർഷിക വിഭവങ്ങളുടെ സംഭരണം ഫലപ്രദമാകണം. കർഷകർക്ക് മികച്ച പിന്തുണയും സഹായവും ഉറപ്പുവരുത്തണം. നാമമാത്ര അയൽക്കൂട്ടങ്ങൾ ഒഴികെ സ്ത്രീ സൗഹൃദ പദ്ധതികൾ, സംരംഭങ്ങൾ ഇല്ല എന്നുതന്നെ പറയാം.
- കുടിവെള്ള പ്രശ്നം രൂക്ഷമാണ്. പുതുതായി നിർമിച്ച വാക്കിക്കയം റെഗുലേറ്റർ ഉപയോഗപ്പെടുത്തി കുടിവെള്ള വിതരണം മെച്ചപ്പെടുത്തണം
- വേങ്ങര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. പാർക്കിങ് സൗകര്യങ്ങളൊരുക്കണം
- ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത പ്രയാസം സൃഷ്ടിക്കുന്നു
- വീടിനായി നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്
- പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല
- ആയുർവേദ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം
- ആവശ്യത്തിന് സബ് സെന്ററുകൾ വേണം
- വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നു പ്രൈമറി സ്കൂളുകൾ ഇപ്പോഴുമുണ്ട്
- ഐ.ടി.ഐ അനുവദിച്ചെങ്കിലും കെട്ടിട നിർമാണം ഉൾപ്പെടെ ഒന്നും നടന്നില്ല
- മാലിന്യ നിർമാർജനത്തിനു സംവിധാനങ്ങളില്ല
- സിഡ്കോക്കു വേണ്ടി തുടങ്ങിയ നിർമാണം തുടങ്ങിയ കെട്ടിടം കാടുമൂടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.