നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsകുതിക്കട്ടെ, കോതമംഗലം
ഭൂതത്താൻകെട്ട്, വടാട്ടുപാറ പ്രദേശങ്ങളെ കോർത്തിണക്കി വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ കാര്യക്ഷമമയായ ഇടപെടലുകളില്ല. തട്ടേക്കാട് പക്ഷി സങ്കേതം ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും സങ്കേതത്തെ മെച്ചപ്പെടുത്താൻ വേണ്ട പദ്ധതികൾ ഒന്നും തന്നെയില്ല. നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിൽ മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്നു. നേര്യമംഗലം 46 ഏക്കറ് കോളനിക്ക് മുകളിൽ മല വിണ്ട് കീറി നിൽക്കുകയാണ്. നിലവിൽ മഴക്കാലത്ത് കുടുംബങ്ങളെ മാറ്റി താമസ്സിപ്പിക്കുകയാണ്. നഗരപരിധിയിലെ ജവഹർ കോളനിവാസികളായ 38 കുടുംബങ്ങൾ നിരന്തര വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്നു. വർഷത്തിൽ മുന്നിലേറെ തവണ ഇവരെ മാറ്റി പാർപ്പിക്കുകയാണ്.
• കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിലെ പട്ടയ പ്രശ്നം പരിഹരിക്കണം.
• തങ്കളം - കാക്കനാട് നാലുവരി പാത മുടങ്ങി കിടക്കുന്നു. ജില്ല ആസ്ഥാനത്ത് എളുപ്പത്തിലെത്താൻ 2006ൽ തുടങ്ങിയ 27.32 കി. മി ദൂരമുള്ള റോഡ് 17 വർഷം കൊണ്ട് 1.24 കീ ലോമീറ്റർ മാത്രം പൂർത്തിയായത്.
• കുട്ടമ്പുഴ പഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ റോഡുകൾ സഞ്ചാരയോഗ്യമല്ല. പകുതിയിലേറെ കുടികളിൽ വൈദ്യുതി എത്തിയിട്ടില്ല. ബസ് എത്താത്ത കുടികളുമുണ്ട്.
• മഴക്കാലത്ത് പോലും നഗരസഭ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമല്ല. ജലവിതരണ പൈപ്പുകളുടെ കാലപ്പഴക്കം പരിഹരിക്കണം.
• നിരവധി പേരാണ് വീടിന് അപേക്ഷ നൽകി ഓരോ പഞ്ചായത്തിലും കാത്തിരിക്കുന്നത്.
• പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവുണ്ട്. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഫിസിഷ്യന്റെ കുറവ്.
• കുട്ടമ്പുഴയിലെ ഗവ കോളജ് പ്രഖ്യാപനത്തിൽ ഒതുങ്ങി. ഭൂമി ഏറ്റെടുക്കലും നടപ്പായില്ല.
• കിഫ്ബി പദ്ധതികളായ കാക്കനാട് നാലുവരിപ്പാത, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവ മുടങ്ങി കിടക്കുന്നു.
• വന്യമൃഗശല്യമാണ് കർഷകർ നേരിടുന്ന പ്രശ്നം. ജനവാസ മേഖലയിൽ ആന, കാട്ടുപന്നി, കുരങ്ങ്, മയിൽ എന്നിവയുടെ ശല്യം വർധിക്കുന്നു.
• സ്റ്റാർട്ടപ്പുകൾ ഇല്ല. നെല്ലിക്കുഴി കേന്ദ്രമാക്കി ഫർണിച്ചർ ഹബ്ബ് പ്രഖ്യാപനത്തിൽ ഒതുങ്ങി
പദ്ധതികൾ കടലാസിൽ പോരാ...
കാർഷിക മേഖലയായ മണ്ഡലത്തിലെ പ്രധാന പ്രശ്നം കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവാണ്. റബർ വില ഇടിവിനെ തുടർന്ന് റബർ മുഴുവൻ വെട്ടി നീക്കി പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ നീങ്ങിയെങ്കിലും ഉൽപന്നത്തിന്റെ വിലയിടിവ് വിനയായി. ഉൽപാദന ചിലവും പൈനാപിളിന്റെ വില തകർച്ചയും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. പാട്ടക്കൂലി വർധനവും മറ്റു ചെലവുകളും കൃഷിയെ നഷ്ടക്കച്ചവടമാക്കി മാറ്റി. രണ്ടു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ റോഡ് വികസനങ്ങൾ എങ്ങും എത്താത്ത അവസ്ഥയിൽ. ഗതാഗതക്കുരുക്കും റോഡുകളുടെ തകർച്ചയും മൂലം ജനങ്ങൾ പട്ടണത്തിലെത്താത്തത് വ്യാപാര മാന്ദ്യത്തിന് തന്നെ വഴിവച്ചു. 2005ൽ വിഭാവനം ചെയ്ത നഗര റോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് കൊണ്ടുവന്ന മുറിക്കല്ല് ബൈപാസ് പാതിവഴിയിൽ മുടങ്ങി. . കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റിങ് റോഡ് പദ്ധതിയിലെ ചാലിക്കടവ് നാലുവരി പാതയും വിസ്മൃതിയിലാണ്. സ്ഥലമെടുപ്പാണ് പ്രശ്നം
• 1995ൽ പ്രഖ്യാപിച്ച ദേശീയപാതയിലെ കടാതി - കാരക്കുന്നം ബൈപാസും കടലാസിൽ
• നഗരത്തിലും പായിപ്ര, ആയവന, ആവോലി, വാളകം പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷം. പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ് ബസ്റ്റോസ് പൈപ്പുകളാണ് നഗരത്തിൽ ഇന്നും ഉള്ളത്. പൈപ്പു പൊട്ടൽ തുടർക്കഥ.
• മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്. കോടികൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ ഓപ്പറേഷൻ തീയറ്ററും ലേബർ റൂമും നിർമാണം പൂർത്തിയാക്കിയെങ്കിലും ജനറേറ്റർ സൗകര്യം ഒരുക്കാത്തതിനാൽ പ്രയോജനപ്പെടുന്നില്ല. കാർഡിയോളജി വിഭാഗം തുടങ്ങാൻ നടപടിയായില്ല. ഐ.സി.യു യൂണിറ്റും, ബ്ലഡ് ബാങ്കും തുറക്കമെന്നും ആവശ്യം.
• ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണം.
• നഗരസഭ ഏഴുവർഷം മുമ്പ് പണിത ഷീ ലോഡ്ജ് ഏറ്റെടുത്ത് നടത്താൻ ആളില്ലാത്തതിനാൽ തുറന്നിട്ടില്ല
• മൂവാറ്റുപുഴ പുഴയോര നടപ്പാതയോടനുബന്ധിച്ച് റിവർ ടൂറിസം പദ്ധതി പ്രോജക്ട് സമർപ്പിച്ചങ്കിലും നടപ്പായിട്ടില്ല. പുഴയോര നടപ്പാത നെഹ്റു പാർക്കിലെ കുട്ടികളുടെ പാർക്കുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും പായിപ്ര പഞ്ചായത്തിലെപോയാലി മല ടൂറിസം പദ്ധതി, മഞ്ഞള്ളൂർ പഞ്ചായത്തിലെ പദ്ധതി എന്നിവയും കടലാസിൽ
• കോർമല മണ്ണിടിച്ചിൽ ഭീഷണിയിൽ. കുന്നിൻ മുകളിൽ കൂറ്റൻ ജലസംഭരണിയും എൻ.എസ്.എസ് സ്കൂളും വാട്ടർ അതോററ്റി ഐബിയും സ്ഥിതിചെയ്യുന്നു
• നഗരത്തിലെ ജനവാസകേന്ദ്രമായ ഇലാഹിയ കോളനിയടക്കം നിരന്തരം വെള്ളപൊക്ക ഭീഷണിയിലാണ്.
നഗരത്തിരക്കിൽ വീർപ്പുമുട്ടുന്നു
റോഡുകളുടെ ശോചനീയവാവസ്ഥയും നഗരത്തിലെ ഗതാകുരുക്കും മണ്ഡലത്തിലെ പ്രധാന ജനകീയ പ്രശ്നമാണ്. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നതും എം.സി റോഡും എ.എം റോഡും ചേരുന്നതുമായ സിഗ്നല്‍ ജങ്ഷനിലെ ഗതാഗകുരുക്ക് പ്രതിസന്ധിയാണ്. നഗരം തൊടാതെ ആലുവ, കോതമംഗലം, മുവാറ്റുപുഴ, കാലടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകില്ല. ശബരിമല, മലയാറ്റൂര്‍ തീര്‍ഥാന സമയങ്ങളില്‍ മണിക്കൂറുകള്‍ നഗരം കുരുക്കിലാകും. പരിഹാരമായി എ.എം റോഡിന് സമാന്തരമായി നിര്‍മിക്കാന്‍ ഉദ്ദേശിച്ച് 15 വര്‍ഷം മുമ്പ് തുടക്കമിട്ട ബൈപാസ് പദ്ധതി എങ്ങുമെത്തിയില്ല. നഗരത്തില്‍ എം.സി റോഡിന് കുറുകെ ചാലക്കുടി ടൗണിലേതുപോലെ മേല്‍പ്പാലം നിര്‍മിക്കുകയല്ലാതെ പരിഹാരമില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
• വേങ്ങൂര്‍, കൂവപ്പടി പഞ്ചായത്തുകളുടെ കിഴക്കന്‍ മേഖലയില്‍ കാട്ടാന ഭീഷണി നേരിടുന്നു.
• മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നു.
• ഏറെ പഴക്കമുള്ളതാണ് പല സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങളും. അല്ലപ്ര ഗവ. സ്കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പ്രധാനാധ്യാപിക വിരമിക്കാന്‍ മുതിര്‍ന്നു.
• പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ആശുപത്രിയാണിത്.
• വെങ്ങോല, ഒക്കല്‍, രായമംഗലം, മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്തുകളിലെ പി.എച്ച്.സികളിൽ സൗകര്യം വർധിപ്പിക്കണം.
• നഗരസഭ പരിധിയിലെ ഗവ. ആയൂര്‍വേദ ആശുപത്രിയിൽ പല ബ്ലോക്കുകളും മഴക്കാലത്ത് ചോർന്നൊലിക്കുന്നു
• ഭൂമിക്കും വീടിനും അപേക്ഷിച്ച് കാത്തിരിക്കുന്ന നൂറുകണക്കിനാളുകളുണ്ട്
• 50 വര്‍ഷം മുമ്പ് പണിത ടാങ്കില്‍ നിന്നാണ് നഗരസഭ പരിധിയിലെ പല ഭാഗങ്ങളിലേക്കും വെങ്ങോല പഞ്ചായത്തിലേക്കും കുടിവെള്ളം എത്തിക്കുന്നത്. പൈപ്പുകൾക്കും പതിറ്റാണ്ടുകൾ പഴക്കം
• കോടനാടും പാണിയേലിപ്പോരും കല്ലില്‍ ക്ഷേത്രവും ഇരിങ്ങോളും വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ മറഞ്ഞു കിടക്കുന്ന സ്ഥലങ്ങളാണ്
• എം.സി റോഡും ആലുവ-മൂന്നാര്‍ റോഡും മണ്ഡലത്തിലൂടെ കടന്നുപോകുന്നു. രണ്ട് റോഡും പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. വശങ്ങളിലുള്ള കാനകള്‍ നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതും ഭാരവാഹനങ്ങളുടെ സഞ്ചാരവും നിര്‍മാണത്തിലെ അപാകതകളും റോഡ് തകര്‍ച്ചക്ക് കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.