നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsവർക്കലക്ക് വികസനം വേണം
വർക്കലയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വേണമെന്നത് പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു. വർക്കലയിൽ ഓപറേറ്റിങ് ഡിപ്പോയും ഓഫിസും പ്രവർത്തിച്ചുവന്നത് അടുത്തകാലത്ത് പൂട്ടി. ലോകപ്രസിദ്ധമായ വർക്കല കുന്നുകളുടെ സംരക്ഷണത്തിനും പദ്ധതികളില്ല. വേനൽക്കാലത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല. പല പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നമുണ്ട്. വേനലിലാണ് സ്ഥിതി രൂക്ഷം. പൈപ്പ് ലൈനുകളെമാത്രം ആശ്രയിക്കുന്നവരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കാപ്പിൽ, വെട്ടൂർ പഞ്ചായത്തിലെ അരിവാളം എന്നിവിടങ്ങളിൽ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണം. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. കാപ്പിൽ ബോട്ട് ക്ലബ് പ്രവർത്തനം നിലച്ചു.
• ഇടവ വർക്കല റോഡിലെ മിക്കയിടങ്ങളിലും മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട്
• മഴക്കാലത്ത് മേക്കുളം പ്രദേശം വെള്ളക്കെട്ടിന്റെ പിടിയിൽ
• ലൈഫ് പദ്ധതിയുണ്ടെങ്കിലും നിരവധി ഭവനരഹിതരുണ്ട്.
• പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സവേണം.
• വർക്കല താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിക്കണം.
• വർക്കല താലൂക്ക് ആശുപത്രിയിൽ എട്ടു വർഷം മുന്നേ ആരംഭിച്ച പുതിയ ബ്ലോക്കിന്റെ നിർമാണം ഇനിയും പൂർത്തിയായില്ല.
• ജില്ലാ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സക്ക് സ്ഥലസൗകര്യം അപര്യാപ്തമാണ്. പുതിയ മൂന്നുനില കെട്ടിടത്തിന്റെ പണികൾ ഇഴയുന്നു.
• പ്ലസ് ടു സീറ്റുകളുടെയും അധ്യാപകരുടെയും കുറവ് പരിഹരിക്കണം.
• മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പദ്ധതികൾ വേണം
• നിർമാണത്തിന്റെ വലിയഘട്ടം പിന്നിട്ടപ്പോൾതന്നെ ഇടവയിലെ ജില്ലാ സ്റ്റേഡിയം പവലിയൻ തകർന്നു. ഇപ്പോൾ കാടുകയറി നശിക്കുകയാണ്.
• നെൽകൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
• പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം എങ്ങുമെത്തിയിട്ടില്ല.
• വർക്കല പാപനാശത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല.
• ലക്ഷങ്ങൾ ചെലവിട്ട അരിവാളം ബീച്ചിലെ പാർക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ.
• ടി.എസ്. കനാൽ നവീകരണം നിലച്ചു
വേണം, കയർമേഖലക്ക് കൈത്താങ്ങ്
കയർമേഖല പ്രതിസന്ധിയിൽ. തൊഴിലാളികൾക്ക് ജോലിയില്ല. ചെയ്തജോലിക്ക് കൂലി ലഭിക്കുന്നില്ല. ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം പരിതാപകരം. കടലാക്രമണം ഉൾപെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു. മുതലപ്പൊഴി ഹാർബറിലെ നിരന്തര അപകടങ്ങൾ പരിഹരിക്കാൻ പാറ നീക്കി, മണൽ നീക്കാൻ ഡ്രഡ്ജിങ് ആരംഭിച്ചു. നവീകരണ പ്രർത്തനങ്ങൾക്കായി കേന്ദ്ര സഹായം തേടി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
• ആലങ്കോട് അഞ്ചുതെങ്ങ് റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നു.
• തീരദേശ ഹൈവേ പ്രഖ്യാപിച്ചിട്ടും തുടർ നടപടി ഇഴയുന്നു.
• തീർദേശ മേഖലയിൽ കുടിവെള്ള പ്രശ്നം നേരിടുന്നു.
• ആറ്റിങ്ങൽ ജല ശുദ്ധീകരണശാല സ്ഥാപിച്ചെങ്കിലും പൈപ്പ് ലൈൻ സ്ഥാപിക്കൽ വൈകുന്നു
• ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് കെട്ടിട സൗകര്യങ്ങൾ വേണം. ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കണം.
• കടലോര വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ പദ്ധതികൾ വേണം.
• ചിറയിൻകീഴ് റെയിൽവേ മേല്‍പാലം നിർമാണം പാതിവഴിയിൽ
അടിസ്ഥാന സൗകര്യങ്ങൾ എവിടെ?
അടിസ്ഥാന സൗകര്യ വികസനമില്ലായ്മയും കുടിവെള്ള പ്രശ്നവും വ്യാവസായിക സംരംഭങ്ങളുടെ അഭാവവും പരിഹരിക്കണം. മണ്ഡലത്തിൽ വികസനം കടന്നുവരാത്ത പ്രദേശങ്ങളുണ്ട്. തലസ്ഥാന നഗരിക്ക് കുടിവെള്ളം നൽകുന്ന അരുവിക്കരയോട് ചേർന്നു കിടക്കുന്ന മണ്ഡലത്തിലെ കരകുളം പഞ്ചായത്തിലും നെടുമങ്ങാട് നഗരസഭയിലും കുടിവെള്ള പ്രശ്നമുണ്ട്. കുടിവെള്ള പ്രശ്നം നേരിടുന്ന നിരവധി പ്രദേശങ്ങൾ വെമ്പായം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളിലുമുണ്ട്. പ്രഖ്യാപിച്ച പല പദ്ധതികളും മുടങ്ങി.
• ഭൂമിയും വീടുമില്ലാത്ത നിരവധി പേർ മണ്ഡലത്തിലുണ്ട്.
• താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ജനങ്ങൾക്ക് ഉപകാരമുണ്ടായില്ലെന്ന് ആക്ഷേപം.
• ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും കെട്ടിടങ്ങളുടെ കുറവും ആശുപത്രിയെ തളർത്തുന്നു.
• സ്കൂളുകളിൽ പലയിടത്തും അധ്യാപകരുടെ കുറവുണ്ട്.
• റബർ അധിഷ്ഠിത വ്യവസായ സ്ഥാപനം ആരംഭിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായി.
• റോഡ് നിർമാണങ്ങൾ ഇഴഞ്ഞുനീങ്ങുന്നു.
• കോടികൾ മുടക്കി നിർമിച്ച അന്താരാഷ്ട്ര ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണി വേണ്ടത്ര ഗുണം ചെയ്തില്ല.
• വെള്ളാണിക്കൽ പാറ, തമ്പുരാൻ, തമ്പുരാട്ടി പാറ എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികൾക്ക് സർക്കാർ ഫണ്ട് ലഭിച്ചില്ല.
• സർക്കാർ മുൻകൈയിൽ സ്ത്രീ സൗഹൃദ സംരംഭങ്ങൾ ഉണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ചില പദ്ധതികളാണ് ആകെയുള്ളത്.
• നെടുമങ്ങാട് നഗരസഭ നിർമിച്ച വനിത ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുത്തില്ല.
• ടെക്നോ സിറ്റി പദ്ധതിക്കായി മുന്നൂറിലേറെ ഏക്കർ സ്ഥലം ഏറ്റെടുത്തെങ്കിലും നടപ്പായില്ല.
വികസനത്തിലും മുന്നിലെത്തണം
വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് മുന്നില്‍നിൽക്കുന്ന മണ്ഡലം വികസനത്തിൽ മുന്നിലാണെന്ന് പറയാനാവില്ല. പെരിങ്ങമ്മല പഞ്ചായത്തിലെ ബ്രൈമൂര്‍ ഭാഗത്തെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ നേരിടുന്ന തൊഴിലില്ലായ്മയും പാർപ്പിട പ്രശ്നവും കീറാമുട്ടിയായി തുടരുന്നു. നാമമാത്ര സർക്കാർ സഹായം കൊണ്ട് പ്രശ്നം തീരില്ല.
• വെഞ്ഞാറമൂട്ടിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കണം.
• കാരേറ്റ് പാലേട് റോഡ് കരാറുകാരൻ ഉപേക്ഷിച്ചുപോയി.
• വേനലിൽ പലയിടത്തും കുടിവെള്ള ക്ഷാമമുണ്ട്.
• പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചപ്പോഴുള്ള
സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും.
• സ്കൂളുകളിൽ സ്ഥിരം അധ്യാപകരുടെ കുറവുണ്ട്.
• മണ്ഡലത്തിൽ സർക്കാർ കോളജ് ഇല്ല.
• മാലിന്യ പ്രശ്നങ്ങള്‍ എല്ലാ പഞ്ചായത്തുകള്‍ക്കും
തലവേദനയാണ്.
• എടുത്തുപറയാവുന്ന വ്യവസായങ്ങൾ ഒന്നുമില്ല.
• വിലയിടിവ്, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ കൃഷി
നശിപ്പിക്കല്‍, പ്രകൃതിക്ഷോഭം, തൊഴിലാളികളെ
കിട്ടാനില്ലാത്ത അവസ്ഥ തുടങ്ങി പല പ്രശ്നങ്ങൾ
കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നു.
• സ്ത്രീ സൗഹൃദ പദ്ധതികളും കാര്യമായി ഇല്ല.
• ഭൂരഹിതരും ഭവനരഹിതരും ധാരാളമുണ്ട്.
• നെല്ലനാട്, പുല്ലമ്പാറ, പാങ്ങോട് പ്രദേശങ്ങളിലെ
ക്വാറികൾ പാരിസ്ഥിതിക പ്രശ്നം ഉയർത്തുന്നു.
നാളികേരത്തിന്റെ നാട്ടിൽ കർഷകർ ദുരിതത്തിൽ
നാളികേര വികസന കോർപറേഷൻ കോടികൾ മുടക്കി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. ഉൽപാദനം ആരംഭിച്ചെങ്കിലും വിപണി കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധി. വിലയിടിവ് കാരണം പകുതിയോളം റബർ കൃഷിയും വിളവെടുപ്പ് നടത്താതെ ഉപേക്ഷിച്ച നിലയിലാണ്. ഇപ്പോഴും വലിയതോതിൽ നെൽവയലുകൾ തരിശുകിടക്കുന്നു. ഗ്രാമീണ റോഡുകൾ കൂടുതലും ശോച്യാവസ്ഥയിൽ. പലതും ചളിക്കുഴിയായി.
• ആലംകോട് -മണനാക്ക് സംസ്ഥാന പാത നിർമാണം അനന്തമായി ഇഴയുന്നു. നഗരൂർ -നന്ദയിവനം റോഡും ഇതേ അവസ്ഥയിൽ.
• ഉയർന്ന പ്രദേശങ്ങളിൽ നിലവിൽ കുടിവെള്ള ക്ഷാമമുണ്ട്. ഇവിടെ പ്രത്യേക സംഭരണികൾ സ്ഥാപിക്കണം.
• ലൈഫ് പദ്ധതിയിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ആരംഭിച്ച കെട്ടിട സമുച്ചയങ്ങളുടെ നിർമാണം മുടങ്ങി.
• താലൂക്കാശുപത്രിയിൽ ട്രോമ കെയർ യൂനിറ്റ് സ്ഥാപിക്കണം. മോർച്ചറിയും വേണം.
• മണമ്പൂർ സി.എച്ച്.സി വികസനത്തിന് സ്ഥല പരിമിതി നേരിടുന്നു.
• വക്കം ആർ.എച്ച്.സിയുടെ പ്രതാപം നഷ്ടപ്പെട്ടു. ഇവിടെ രാത്രി ഡോക്ടർമാരില്ല.
• വക്കം കേന്ദ്രീകരിച്ച് കായലോര വിനോദ സഞ്ചാര സാധ്യതയുണ്ട്.
• കടലുകാണി പാറ, തൊളിക്കോട് മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ സാധ്യതയാണ്.
• കല്ലമ്പലം മുള്ളറംകോട് എൽ.പി.എസ് കെട്ടിട നിർമാണം ഇറക്കുകൂലി തർക്കത്തിൽ നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.