നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsകോവളം
തീരസംരക്ഷണം പ്രധാനം
ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടുന്ന മണ്ഡലത്തിന്റെ തീരസംരക്ഷണമാണ് പ്രധാന ആവശ്യം. കുടിവെള്ള പ്രശ്നം പരിഹരിക്കാനും നടപടിവേണം.
•കോവളം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടിവേണം. പല പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇപ്പോഴും തീരം അവഗണനയിൽത്തന്നെ.
•ബീച്ചുകളുടെ നവീകരണത്തിലും സംരക്ഷണത്തിലും അധികൃതർ ശ്രദ്ധിക്കുന്നില്ല. കോവളം വികസനത്തിനായി 20 കോടി അനുവദിച്ചെങ്കിലും ഒമ്പത് കോടി സമുദ്ര ബീച്ച് പാർക്കിനും നവീകരണത്തിനുമായി ചെലവിട്ടശേഷം മറ്റ് ബീച്ചുകളിലെ വികസനം ഉപേക്ഷിച്ചു.
•തീരദേശ മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇപ്പോഴും പണം നൽകി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.
•വീടിനായി കാത്തിരിക്കുന്നവർ ഏറെ. ഭൂരഹിതരും ഏറെയുണ്ട്.
വട്ടിയൂർക്കാവ്
വട്ടിയൂർക്കാവിന് വേണം വികസനം
വട്ടിയൂർക്കാവ് ജങ്ഷൻ വികസനമാണ് മണ്ഡലത്തിന്റെ പ്രധാന ആവശ്യം. റോഡ് വികസനവും വ്യാപാര സ്ഥാപനങ്ങള് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇത് ഇനിയും യാഥാർഥ്യമായിട്ടില്ല.
•നെട്ടയം മാർക്കറ്റിൽനിന്ന് മാലിന്യം ഒഴുകുന്നതിന് പരിഹാരം വേണം.
•മൂന്നുവർഷമായി പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ തുറന്നിട്ടില്ല.
•വട്ടിയൂർക്കാവ് പോളിടെക്നിക്കിലേക്കുള്ള റോഡ് തകർന്നു
•ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
•500ഓളം ഭവനരഹിതരാണ് മണ്ഡലത്തിലുള്ളത്. ലൈഫ് മിഷൻ പദ്ധതി ഇഴയുന്നു.
•പേരൂർക്കട ഗവ. ജില്ല ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് നികത്തണം.
•കിള്ളിയാർ, കരമനയാർ കരകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടി വേണം
•കരമനയാർ ഒഴുകുന്ന മണലയം ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസ് പ്രവർത്തനം നിലച്ചിട്ട് 10 വർഷത്തിലേറെയായി.
നേമം
നേമത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണം
•നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി മെഷീൻ സ്ഥാപിക്കണം.
•വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടിവേണം. കമലേശ്വരം, അമ്പലത്തറ, തിരുവല്ലം, ചാല, പുത്തൻപള്ളി, പൂങ്കുളം, പുഞ്ചക്കരി, പാപ്പനംകോട്, മേലാങ്കോട്, എസ്റ്റേറ്റ് വാർഡ്, തിരുമല, കാലടി, ആറ്റുകാൽ, കുര്യാത്തി, നേമം, പൊന്നുമംഗലം, തൃക്കണ്ണാപുരം, നെടുങ്കാട്, കരമന,തിരുമല, പുന്നയ്ക്കാമുകൾ വാർഡുകളിലാണ് പ്രശ്നം.
•പ്രാവച്ചമ്പലം ജങ്ഷനിൽ കാൽ നടക്കാർക്ക് റോഡ് കുറുകെ കടക്കാൻ സിഗ്നൽ സ്ഥാപിക്കണം
•തിരുവനന്തപുരം- നേമം റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടൽ നടത്തണം
•നേമം കോച്ചിങ് ടെർമിനൽ പദ്ധതിക്കായി സർക്കാർ ഇടപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.