നവ കേരള സദസ് : കലാജാഥക്ക് അങ്കമാലിയിൽ നിന്ന് തുടക്കമായി
text_fieldsകൊച്ചി: നവ കേരള നിർമിതി എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിന്റെ പ്രചാരണാർഥം ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥക്ക് ജില്ലയിൽ അങ്കമാലിയിൽ നിന്ന് തുടക്കമായി. അങ്കമാലി കെ.എസ്.ആർ.ടിസി ബസ്റ്റാൻറിൽ നടന്ന പരിപാടിയിൽ നവ കേരള സദസിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളും കലാ പ്രകടനവും അരങ്ങേറി.
"റോക്സ് ഓൺ റോഡ് " എന്ന പേരിൽ നടക്കുന്ന കലാജാഥയിൽ കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയമാണ് കലാകാരന്മാരുടെ കൂട്ടായ്മ "ആർ.എൻ. ആർട്സ് ഹബ്ബാണ് "പരിപാടി അവതരിപ്പിക്കുന്നത്. കലാകാരന്മാരും ടെക്നീഷ്യനും അടക്കം എട്ടുപേരുടെ സംഘമാണ് കലാപ്രകടനവുമായി സംസ്ഥാനത്തൊട്ടാക്കി പര്യടനം നടത്തുന്നത്. നവംബർ 16ന് മഞ്ചേശ്വരത്തുനിന്നാണ് കലാജാഥ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കലാജാഥ പര്യടനം നടത്തും.
ഡിസംബർ ആറിന് നോർത്ത് പറവൂരിൽ നിന്ന് കലാജാഥ പര്യടനം ആരംഭിക്കും രാവിലെ 11.30ന് പറവൂർ പഴയ മുനിസിപ്പൽ പാർക്ക്, വൈകിട്ട് മൂന്നിന് വൈപ്പിൻ ബസ്റ്റാൻഡ്, വൈകിട്ട് അഞ്ചിന് കൊച്ചി ബിഒടി പാലം, വൈകിട്ട് ഏഴിന് സൗത്ത് കളമശ്ശേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഡിസംബർ ഏഴ് വ്യാഴാഴ്ച രാവിലെ 11 30ന് എറണാകുളം വഞ്ചി സ്ക്വയറിൽ നിന്ന് കലാജാഥയ്ക്ക് തുടക്കമാകും. വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷൻ, വൈകിട്ട് അഞ്ചിന് തൃക്കാക്കര ഓപ്പൺ സ്റ്റേഡിയം, വൈകിട്ട് ഏഴിന് കോലഞ്ചേരി ടൗൺ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും.
ഡിസംബർ എട്ട് വെള്ളിയാഴ്ച രാവിലെ 11:30 ന് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കലാജാഥ പര്യടനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പെരുമ്പാവൂർ മുനിസിപ്പൽ പാർക്ക്, വൈകിട്ട് 4.30ന് മൂവാറ്റുപുഴ കച്ചേരിതാഴം, വൈകിട്ട് 6 30ന് കോതമംഗലം ടൗൺ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും.
ഡിസംബർ ഏഴിന് വൈകിട്ട് മൂന്നിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവ കേരള സദസ് നടക്കുന്നത്. ഡിസംബർ 10 വരെയാണ് എറണാകുളം ജില്ലയിൽ നവകേരള സദസ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.