നവകേരള സദസ്സ്; ബഹിഷ്കരണത്തിന്റെ മുനയൊടിച്ച് യു.ഡി.എഫ് പ്രാദേശിക നേതാക്കൾ
text_fieldsതിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിന്റെ മുനയൊടിച്ച് പ്രാദേശിക നേതാക്കൾ. വിലക്ക് ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രഭാതവിരുന്നിന് പോകുന്ന സ്വന്തം നേതാക്കളെ തടയാൻ യു.ഡി.എഫിന് കഴിയുന്നില്ല. നവകേരള സദസ്സിന് ഫണ്ട് അനുവദിക്കരുതെന്ന നിർദേശവും യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ചില തദ്ദേശ സ്ഥാപന ഭരണസമിതികൾ ലംഘിച്ചു. വിലക്ക് ലംഘിക്കുന്ന പ്രദേശിക നേതാക്കൾ മുന്നണിയെ വെട്ടിലാക്കുകയാണ്.
തിങ്കളാഴ്ച തിരൂർ ബീയാങ്കോ ഓഡിറ്റോറിയത്തിൽ നടന്ന നവകേരള സദസ്സ് പ്രഭാത സദസ്സിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, മുസ്ലിം ലീഗ് നേതാവും താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ഇബ്രാഹിം, ഡി.സി.സി അംഗം തിരുനാവായ എ.പി. മൊയ്തീൻ എന്നിവർ പങ്കെടുത്തു. യാത്ര തുടങ്ങിയതിന്റെ രണ്ടാം ദിനം മുസ്ലിം ലീഗ് സംസ്ഥാന കൗണ്സില് അംഗം എന്.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത്. കോഴിക്കോട് ഓമശ്ശേരിയിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ലീഗ് പ്രദേശിക നേതാവ് മൊയ്തു മുട്ടായി, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ. ഹുസൈൻ എന്നിവർ മുഖ്യമന്ത്രിയെ കാണാനെത്തി. കോൺഗ്രസിന്റെ പ്രാദേശിക നേതാവ് പൊന്മുണ്ടം പഞ്ചായത്തിലെ 13ാം വാർഡ് അംഗം മുഹമ്മദ് അഷ്റഫും തിരൂരിലെ നവകേരള സദസ്സിൽ പങ്കെടുത്തു.
പാണക്കാട് കുടുംബത്തിൽനിന്നൊരാൾതന്നെ നവകേരള സദസ്സിലെത്തിയത് സി.പി.എമ്മിന് നൽകുന്ന ഊർജം ചെറുതല്ല. ഇക്കാര്യം മുഖ്യമന്ത്രി തിങ്കളാഴ്ച എടുത്തുപറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.