Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2024 4:41 AM IST Updated On
date_range 14 Jan 2024 4:41 AM ISTനവകേരള സദസ്സ്; പരിഹരിച്ചത് 46,701 പരാതികൾ
text_fieldsbookmark_border
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂർ സ്വദേശി എം.ടി. മുർഷിദ് നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ആകെ ലഭിച്ച പരാതികൾ: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികൾ. നവകേരള സദസ്സിന്റെ പോർട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികൾ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്.
ജില്ല, ആകെ പരാതികൾ, പരിഹരിച്ചത്
ആലപ്പുഴ 52,640 906
എറണാകുളം 44,664 2,453
ഇടുക്കി 41,776 1,545
കണ്ണൂർ 28,805 11,079
കാസർകോട് 14,709 8,053
കൊല്ലം 50,447 852
കോട്ടയം 43,269 968
കോഴിക്കോട് 47,973 3,605
മലപ്പുറം 81,447 3,978
പാലക്കാട് 62,426 4,040
പത്തനംതിട്ട 23,580 284
തിരുവനന്തപുരം 65,334 478
തൃശൂർ 55,575 5,934
വയനാട് 20,399 2,526
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story