നവകേരളം: ചുവപ്പുനാടയിലിട്ട് വലിച്ചിഴക്കരുത് –തോമസ് െഎസക്
text_fieldsതിരുവനന്തപുരം: നവകേരള നിർമാണത്തിൽ ഉദ്യോഗസ്ഥരുൾപ്പെടുന്ന ഭരണസംവിധാനത്ത ിെൻറ കാര്യക്ഷമത നിർണായകമാണെന്നും എല്ലാ കാര്യങ്ങളും ചുവപ്പുനാടയിലിട്ട് വലിച്ച ിഴക്കരുതെന്നും മന്ത്രി തോമസ് െഎസക്. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗ മായി ‘നവകേരള നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികളും ഭൂപരിഷ്കരണമടക്കമുള്ളവയും നടപ്പാക്കുന്നതിൽ നമ്മൾ കേമന്മാരാണെങ്കിലും വൻകിട പദ്ധതികളുടെ നടത്തിപ്പിൽ അേമ്പ പരാജയമാണ്. ഭരണയന്ത്രത്തിെൻറ വലിയ പരിമിതി ഇക്കാര്യത്തിലുണ്ട്. ഇത് മറികടക്കുകയും വലിയ പദ്ധതികൾ നടപ്പാക്കുന്നതിന് കാര്യക്ഷമത വർധിപ്പിക്കുകയും വേണം. കേരളം പല കാര്യങ്ങളിലും നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും രണ്ടാം തലമുറ പ്രശ്നങ്ങൾ വർധിക്കുകയാണ്. ഇവയെ അഭിമുഖീകരിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യാതെ മുന്നോട്ടുപോകാനാകില്ല. പുതിയ തലമുറ സ്വപ്നം കാണുന്ന തൊഴിൽ സാഹചര്യങ്ങൾ യാഥാർഥ്യമാക്കാനാകണം.
1987ന് ശേഷം സംസ്ഥാനത്തിെൻറ സാമ്പത്തിക ഘടന മുരടിക്കുകയും ദേശീയ ശരാശരിയെക്കാൾ താഴെ പോകുകയും ചെയ്ത സാഹചര്യം കേരളത്തിലുണ്ടായി. ഗൾഫ് വരുമാനം കുറഞ്ഞതും കാർഷിക വിളകൾക്ക് വിലയിടിഞ്ഞതുമാണ് ഇതിന് കാരണം. ജി.എസ്.ടിയിലെ കുറവ് കച്ചവടക്കാർ പൂഴ്ത്തിവെച്ചതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും കമ്പനികൾ നേരിട്ട് നൽകുന്ന ഇന്ധന നികുതിയും കുറയുന്നു. പ്രതിസന്ധികളുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനം യാഥാർഥ്യമാക്കാതെ മുന്നോട്ട് പോകാനാകില്ല. ഇതിനുള്ള ജനകീയ ബദലാണ് കിഫ്ബിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.