നവകേരള സദസ്സിനെതിരെ ‘നവകേരള വാഴ സദസ്സ്’
text_fieldsകുറ്റിക്കാട്ടൂർ: നവകേരള സദസ്സ് കുന്ദമംഗലത്ത് നടക്കുമ്പോൾ കുറ്റിക്കാട്ടൂരിൽ 21 വാഴനട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധം. പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം ഒരുക്കിയത്. ഓരോ വാഴയിലും ഓരോ മന്ത്രിമാർക്കെതിരായ കുറ്റപത്രം ചേർത്തിട്ടുണ്ട്. എല്ലാ വകുപ്പുകളിലും പരാജയപ്പെട്ട സർക്കാറിന്റെ വികൃത മുഖം തുറന്നുകാണിക്കുന്നതിനാണ് ‘നവകേരള വാഴ സദസ്സ്’ ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് യാസർ പൂവാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി, അഹമ്മദ് പേങ്കാട്ടിൽ, പി.കെ. ഷറഫുദ്ദീൻ, എം.സി. സൈനുദ്ദീൻ, ഹബീബ് പെരിങ്ങൊളം, കെ. ജാഫർ സാദിഖ്, എൻ.കെ. യൂസുഫ് ഹാജി, ഷഫീഖ് കായലം, എ.എം. അൽത്താഫ്, ഫസൽ മുണ്ടോട്ട് എന്നിവർ സംസാരിച്ചു. വി. ഹാരിസ് സ്വാഗതവും നുഅമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.