നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsചടയമംഗലം
താലൂക്ക് രൂപവത്കരണം മുഖ്യ ആവശ്യം
താലൂക്ക് രൂപവത്കരണമാണ് മണ്ഡലത്തിന്റെ പ്രധാന ആവശ്യം. കൊട്ടാരക്കര താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കിഴക്കൻ മേഖലയിലെ ആളുകൾക്ക് ആവശ്യങ്ങൾക്ക് 60 കിലോ മീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ല. മാലിന്യ സംസ്കരണ പദ്ധതികൾ പ്രവർത്തനരഹിതമായി. ആദിവാസികളടക്കമുള്ളവരുടെ പരമ്പരാഗത തൊഴിലായ ഈറ നെയ്ത്ത് തകർച്ചയിൽ. ഈറ നെയ്ത്ത് കേന്ദ്രം സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴായി.
- ഗ്രാമീണ റോഡുകൾ പലതും തകർന്നു
- കല്ലറ-തൊളിക്കുഴി അടക്കമുള്ള റോഡുകൾ തകർച്ചയിലായിട്ട് വർഷങ്ങൾ.
- നിലമേൽ പഞ്ചായത്തിൽ ചെറിയ മഴയിലും വെള്ളം കയറുന്ന റോഡുകൾ നിരവധി.
- കോളനികളിൽ കുടിവെള്ള പ്രശ്നം രൂക്ഷം
- കടയ്ക്കലിൽ ലൈഫ് ഫ്ലാറ്റ് നിർമാണം നടന്നില്ല
- മണ്ഡലത്തിൽ സർക്കാർ കോളജ് വേണം
- പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കണം
- കടയ്ക്കൽ ടൗണിൽ ടെക്നോ ലോഡ്ജിൽ ആരംഭിച്ച ഐ.ടി കമ്പനി പൂട്ടിയശേഷം മറ്റ് സ്റ്റാർട്ടപ്പുകളോ കമ്പനികളോ എത്തിയില്ല
- നാട്ടുചന്തകളിൽ പകുതിയും പ്രവർത്തിക്കുന്നില്ല. കർഷകർക്ക് പന്നിശല്യം ഭീഷണി
- വനിത ഹോട്ടലുകൾ വന്ന വേഗത്തിൽതന്നെ പൂട്ടി.
- ഷോപ്പിങ് കോംപ്ലക്സ് വന്നതോടെ കടയ്ക്കൽ ബസ്റ്റാൻഡിൽ ബസുകൾക്ക് മാത്രം സ്ഥലമില്ലാതായി
ഇരവിപുരം
ഇനി വൈകാൻ സമയമില്ല
റെയിൽവേ ഗേറ്റുകളാണ് മണ്ഡലത്തിലെ ജനങ്ങളുടെ വഴിമുടക്കുന്നത്. ഗതാഗതം കൂടുതലായുള്ള പ്രധാനപ്പെട്ട ആറ് ലെവൽ ക്രോസുകളാണ് മണ്ഡലത്തിലുള്ളത്. ഇവിടങ്ങളിലെല്ലാം മേൽപാലം നിർമിക്കാൻ നടപടിയായതായി പ്രഖ്യാപനം വന്നിട്ടുണ്ട്. ഇരവിപുരം തീരദേശ മേഖലയിൽ ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിക്കുക എന്നത് മത്സ്യത്തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
- മണ്ഡലത്തിൽ ഭവന, ഭൂരഹിതരായി നിരവധി പേരുണ്ട്
- ഇരവിപുരം പി.എച്ച്.സിയുടെ കെട്ടിട നിർമാണം പാതിവഴിയിൽ മുടങ്ങി.
- മാലിന്യ സംസ്കരണത്തിനായി തുമ്പുർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
- പള്ളിമുക്കിലെ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്റെ (മീറ്റർ കമ്പനി) പുനരുജ്ജീവനത്തിനായി വ്യവസായ വകുപ്പിൽ നിന്നും 13 കോടി അനുവദിച്ചിട്ടുണ്ട്.
- പ്രകൃതി ക്ഷോഭത്തിനിരയാകുന്നവരെ പുനരധിവസിപ്പിക്കാൻ മയ്യനാട് താമി, തവളകുഴി എന്നിവിടങ്ങളിൽ പ്രത്യേക കെട്ടിടങ്ങൾ നിർമിച്ചത് പ്രയോജനമില്ലാതെ കിടക്കുന്നു
- മയ്യനാട് മുക്കത്ത് കൂടുതൽ ടൂറിസം പദ്ധതികൾ നടപ്പാക്കണം
ചാത്തന്നൂർ
ചാത്തന്നൂർ ചോദിക്കുന്നു
ചാത്തന്നൂർ കേന്ദ്രമാക്കി താലൂക്കില്ലെന്നതാണ് ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നം. ഏതു കാര്യത്തിനും കിലോമീറ്ററുകൾ സഞ്ചരിച്ച് കൊല്ലത്തേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. പലതവണ സർക്കാറിലേക്ക് റിപ്പോർട്ടുകൾ പോയിട്ടും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചാത്തന്നൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡ് ഉദ്ഘാടനംചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ബസുപോലും സ്റ്റാൻഡിൽ കയറിയിട്ടില്ല. ചാത്തന്നൂർ ജങ്ഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്ക് പോകുന്നതിനായുള്ള നിയമ തടസ്സം മാറ്റുന്നതിനോ, സമയം പുനഃക്രമീകരിച്ചു നൽകാനോ നടപടിയില്ല.
- പൂതക്കുളം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം
- ഭവനരഹിതരായി നിരവധി പേരുണ്ട്. ലൈഫ് ഭവനപദ്ധതി പൂർത്തിയായിട്ടില്ല
- ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനംവേണം.
- പാരിപ്പള്ളി മെഡിക്കൽ കോളജിൽ സേവനങ്ങൾ പരിമിതം.
- ഉളിയനാട് ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കണം
- ചാത്തന്നൂർ ഗവ.സ്പിന്നിങ് മിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ ഇടക്കിടെ സമരം ചെയ്യേണ്ട സ്ഥിതിയാണ്
- പോളച്ചിറ ഏലായിൽ കൃഷി മുടങ്ങിക്കിടക്കുന്നു
- പരവൂർ മുനിസിപ്പാലിറ്റിയിലെ തെക്കുംഭാഗം ബീച്ചിലും പൊഴിക്കരയിലും ടൂറിസം പദ്ധതികൾ നടപ്പാക്കണം
- പരവൂർ കായലിൽ ബോട്ടിങ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.