Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2023 4:45 PM IST Updated On
date_range 4 Dec 2023 4:45 PM ISTനവകേരള സദസ്: സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: നവകേരള സദസിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് വിലക്കണമെന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പത്തനംതിട്ട സ്വദേശി സമർപ്പിച്ച ഹരജിയാണ് ഫയലിൽ സ്വീകരിച്ചത്. ഹരജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം തേടി.
നവകേരള സദസ് നടത്തേണ്ടതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലകളിലെ ചുമതല അതാത് കലക്ടർമാർക്കും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഹരജിക്കാരൻ ഹൈകോടതിയിൽ ചോദ്യം ചെയ്തത്.
നവകേരള സദസിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story