നവകേരള സദസ്സ്: ഒരു ലക്ഷം രൂപ കൈമാറി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്
text_fieldsകോന്നി: നവകേരള സദസ്സിന് യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പണം കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ന് ചേർന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റിയിലും തീരുമാനം പിൻവലിക്കാൻ യു.ഡി.എഫിന് ആയില്ല.
നിലവിൽ ഒരേ നിലയിലാണ് (6-6) ബ്ലോക്കിലെ കക്ഷിനില. ഇതിൽ യു.ഡി.എഫിലെ ഒരു അംഗത്തിന് അപകടത്തിൽ പരിക്ക് പറ്റിയതിനാൽ അടിയന്തര പഞ്ചായത്ത് കമ്മിറ്റിയിൽ എത്താനായില്ല. ഇതോടെ ഭൂരിപക്ഷ നഷ്ടപ്പെട്ട യു.ഡി.എഫിന് തീരുമാനം പിൻവലിക്കാനായില്ല.
തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് യു.ഡി.എഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറിയത്.
കെ.പി.സി.സിയുടെ നിലപാട് വരുന്നതിന് മുമ്പാണ് പണം അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് പ്രസിഡന്റ് നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.