Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്:...

നവകേരള സദസ്: വിദ്യാർഥികളുടെ തിരുവാതിര അരങ്ങേറി

text_fields
bookmark_border
നവകേരള സദസ്: വിദ്യാർഥികളുടെ തിരുവാതിര അരങ്ങേറി
cancel

തിരുവനന്തപുരം: നവകേരള സദസിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ നവകേരള സദസ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ.എ പറഞ്ഞു. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരക്ക് ചുവടുകൾ വച്ചത്. കഴക്കൂട്ടം കൗൺസിലർ എൽ.എസ് കവിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി, ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു.

നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച ക്രിക്കറ്റ് ടൂർണമെന്റ് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻറർനാഷണൽ കൺവെൻഷൻ സെൻറർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് "നവകേരളം കർഷകരിലൂടെ" എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും.

മുൻമന്ത്രിയായ വി.എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ "നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി" എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - Navakerala Sadas: Thiruvathira of the students was staged
Next Story