മലപ്പുറത്ത് ഒഴുകിയെത്തിയ ജനസാഗരം നൽകിയ ആത്മവിശ്വാസം വലുത് -പിണറായി വിജയൻ
text_fieldsമലപ്പുറം: ഇന്നലെ നവകേരള സദസ്സ് നടന്ന മലപ്പുറം ജില്ലയിലെ നാല് മണ്ഡലങ്ങളിലും ആവേശകരമായ പങ്കാളിത്തമാണ് കാണാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സുകൾ ചേർന്നയിടങ്ങളിലേക്ക് ഒഴുകിയെത്തിയ ജനസാഗരം നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ഐക്യബോധത്തോടെ നവകേരളം സൃഷ്ടിക്കാൻ നമുക്ക് മുന്നേറാമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘പൗരപ്രമുഖരോടൊത്തുള്ള പ്രഭാത യോഗവും പത്രസമ്മേളനവും കഴിഞ്ഞു രാവിലെ 11 മണിക്ക് പൊന്നാനി മണ്ഡലത്തിന്റെ സദസ്സ് നടന്നു. പിന്നീട് തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളുടെ സദസ്സുകൾ യഥാക്രമം ചേർന്നു. ആവേശകരമായ പങ്കാളിത്തമാണ് ഈ സദസ്സുകളിലെല്ലാം കാണാൻ കഴിഞ്ഞത്. സദസ്സുകൾ ചേർന്നയിടങ്ങളിലേക്ക് ഒഴുകിയെത്തിയ ജനസാഗരം നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. ഐക്യബോധത്തോടെ നവകേരളം സൃഷ്ടിക്കാൻ നമുക്ക് മുന്നേറാം’ -മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണിക്ക് വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സ് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലത്തിലെ സദസ്സ് ഉച്ചയ്ക്ക് 3 മണിക്ക് പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലാണ് നടക്കുക. വേങ്ങര മണ്ഡലത്തിലെ സദസ്സ് വൈകുന്നേരം 4 മണിക്ക് സബഹ് സ്ക്വയറിലും കോട്ടക്കൽ മണ്ഡലത്തിലെ സദസ്സ് വൈകുന്നേരം 6 മണിക്ക് ചങ്കുവെട്ടിയിലെ കോട്ടക്കൽ ആയുർവേദ കോളജിലും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.