നവകേരള യാത്ര അക്രമയാത്രയായി -പ്രഫ. സതീഷ് കൊച്ചുപറമ്പില്‍
text_fieldsപത്തനംതിട്ട: നവംബര്‍ 18ന് കാസർകോട്ടുനിന്ന് ആരംഭിച്ച നവകേരളയാത്ര അക്രമയാത്രയായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ പൊലീസും സി.പി.എം ഗുണ്ടകളും നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ ജില്ലതല ഉദ്ഘാടനം പത്തനംതിട്ട പൊലീസ് സ്റ്റേഷന് പടിക്കല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമ്പോള്‍ ആക്രമിക്കുന്ന പൊലീസ് എന്തുകൊണ്ടാണ് ഗവര്‍ണറെ കരിങ്കൊടി കാണിക്കുന്ന ഡി.വൈ.എഫ്.ഐക്കാരെ ആക്രമിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്ഹാളില്നിന്നാണ് പ്രകടനം ആരംഭിച്ചത്. പത്തനംതിട്ട മണ്ഡലം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, റോഷന് നായര്‍, സിന്ധു അനില്‍, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രജനി പ്രദീപ്, അബ്ദുള്‍കലാം ആസാദ്, നാസര്‍ തോണ്ടമണ്ണില്‍, എസ്. അഫ്സല്, എം.ആര്, രമേശ്, കെ.പി. മുകുന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ 19 പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ച് അടൂരില്‍ കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ആറന്മുളയില് മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസന്‍ നായര്‍, കോയിപ്പുറത്ത് പി. മോഹന്‍രാജ്, പന്തളത്ത് മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കൂടലില്‍ അഡ്വ. എന്‍. ഷൈലാജ്, തിരുവല്ലയില്‍ അനീഷ് വരിക്കണ്ണാമല, റാന്നിയില്‍ റിങ്കു ചെറിയാന്, കോന്നിയില്‍ യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്, പുളിക്കീഴില്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പെരുമ്പെട്ടിയില്‍ അഡ്വ. കെ. ജയവര്‍മ്മ, തണ്ണിത്തോട്ടില്‍ മാത്യു കുളത്തിങ്കല്‍, ഇലവുംതിട്ടയില്‍ അഡ്വ. എ. സുരേഷ് കുമാര്‍, വെച്ചൂച്ചിറയില്‍ ടി.കെ. സാജു, ചിറ്റാറില്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, കീഴ്വായ്പൂരില്‍ അഡ്വ. റെജി തോമസ്, കൊടുമണ്ണില്‍ തോപ്പില്‍ ഗോപകുമാര്‍, മലയാലപ്പുഴയില്‍ സാമുവല്‍ കിഴക്കുപുറം, ഏനാത്ത് ഏഴംകുളം അജു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.