നവീൻ ബാബുവിൻറെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻറെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എ.ഡി.എമ്മിൻറെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്.ഐ.ആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻറെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്.
ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻറെ അന്വേഷണം പ്രഹസനമാകും. സി.ബി.ഐ അന്വേഷണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻറെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിൻറെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.