Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​വീ​ൻ ബാ​ബു​വി​ന്‍റെ...

ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണം: ഹൈകോടതി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​മെ​ന്ന് മ​ഞ്ജു​ഷ

text_fields
bookmark_border
ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണം: ഹൈകോടതി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​മെ​ന്ന് മ​ഞ്ജു​ഷ
cancel

പ​ത്ത​നം​തി​ട്ട: സി.​ബി.​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​മെ​ന്ന്​ ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ. പ്ര​ത്യേക സം​ഘ​ത്തി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ന്റെ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ തെ​ളി​യി​ക്കാ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. നീ​തി ല​ഭി​ക്കാ​ൻ മു​മ്പോ​ട്ടു പോ​കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ഞ്ജു​ഷ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ എ.​ഡി.​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ല്ല. പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ലെ​ന്നും സി.​ബി.​ഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഭാ​ര്യ കെ. ​മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ര​ജിയാണ് ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ തീ​ർ​പ്പാ​ക്കിയത്. പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് കേ​സ്​ ഡ​യ​റി പ​രി​ശോ​ധി​ച്ച​തി​ൽ​ നി​ന്ന്​ ബോ​ധ്യ​മാ​യ​താ​യി വി​ല​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണ​മെ​ന്നും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി ആ​ഴ്ച​തോ​റും ഡി.​ഐ.​ജി​യെ അ​റി​യി​ക്ക​ണം. ഹ​ര​ജി​ക്കാ​രി​യെ​യും അ​റി​യി​ക്ക​ണം. ന​വീ​ൻ ബാ​ബു​വി​നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്ന ഹ​ര​ജി​ക്കാ​രി​യു​ടെ ആ​രോ​പ​ണ​മ​ട​ക്കം അ​ന്വേ​ഷി​ക്ക​ണം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യാ​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് കൈ​മാ​റി ഡി.​ഐ.​ജി​യു​ടെ അ​നു​മ​തി വാ​ങ്ങി​യ ​ശേ​ഷ​മേ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​വൂ.

എ.​ഡി.​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​സം​ഗി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ക്ടോ​ബ​ർ 15നാ​ണ്​ ന​വീ​ൻ ബാ​ബു​വി​നെ ക​ണ്ണൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന്​ അ​റ​സ്റ്റി​ലാ​യ ദി​വ്യ ജാ​മ്യ​ത്തി​ലാ​ണ്.

മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​തി​ന് പി​ൻ​ബ​ല​മാ​യ വ​സ്തു​ത​ക​ളു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു​ഷ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ദി​വ്യ​ക്ക് ഉ​ന്ന​ത രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ പൊ​ലീ​സി​ൽ​ നി​ന്ന് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സി.​ബി.​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ക്കു​ന്ന എ​ന്തെ​ങ്കി​ലും പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ഹ​ര​ജി​ക്കാ​രി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഭ​ര​ണ​ക​ക്ഷി​യു​മാ​യി പ്ര​തി​ക്കു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ കൈ​മാ​റാ​നാ​കി​ല്ല. അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സം​ശ​യി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. തു​ട​ക്കം മു​ത​ൽ ശ​രി​യാ​യ രീ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം.

സം​ഭ​വം ന​ട​ന്ന് 15 മ​ണി​ക്കൂ​റി​നു​ ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ്​ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​വ​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മി​ല്ല. അ​ഞ്ച് സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​ൻ​ക്വ​സ്റ്റ്. മൃ​ത​ദേ​ഹ​ത്തി​ൽ​ നി​ന്ന​ട​ക്കം ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ത് കേ​സ് ഡ​യ​റി​യി​ൽ വ്യ​ക്ത​മാ​ണ്. മൂ​ത്രാ​ശ​യ​ക്ക​ല്ല​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​വാം അ​ടി​വ​സ്ത്ര​ത്തി​ലെ ര​ക്ത​ക്ക​റ​ക്ക്​ പി​ന്നി​ൽ. പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​ത്​ പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ന്​ കാ​ര​ണം ഇ​താ​കാ​മെ​ന്ന ഡോ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം കേ​സ് ഡ​യ​റി​യി​ലു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HighcourtPP DivyaNaveen Babu Death
News Summary - Naveen Babu's Death: Manjusha to approach highcourt division bench
Next Story