നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം, കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് ചുമതല
text_fieldsകോഴിക്കോട്: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ അസി. കമീഷണർ രത്നകുമാർ, ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, സിറ്റി പൊലീസ് ഇൻസ്പെക്ടർ സനൽ കുമാർ, കണ്ണൂർ ടൗൺ എസ്.ഐ സാവ്യസാചി, വനിത സ്റ്റേഷൻ എസ്.ഐ രേഷ്മ, സൈബർ സെൽ എ.എസ്.ഐ ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന ആറംഗ സംഘത്തെയാണ് ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ നിയോഗിച്ചത്.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ഇദ്ദേഹം എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തും.
കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. അതേസമയം ലാൻഡ് റവന്യൂ ജോയൻറ് കമീഷണർ എ. ഗീത നടത്തിയ റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.