കൊല്ലം തീരത്തെ കടൽ അപകടം: വിദേശ കപ്പൽ പിടിച്ചെടുക്കാനായില്ല
text_fieldsകൊല്ലം: മത്സ്യബന്ധനവള്ളത്തിൽ ഇടിച്ച ഹോേങ്കാങ്ങിൽ രജിസ്റ്റർ ചെയ്ത കെ.എസ്.എൽ ആങ് യാങ് പിടിച്ചെടുക്കാനായില്ല. കപ്പൽ ശ്രീലങ്കൻ അതിർത്തിയിലേക്ക് നീങ്ങുന്നതായാണ് നാവികസേനയിൽനിന്ന് കിട്ടുന്ന വിവരം. കൊച്ചിയിൽനിന്ന് 400 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര സമുദ്ര അതിർത്തിയോട് ചേർന്നാണ് ഇപ്പോൾ കപ്പലുള്ളത്. കപ്പലിനെ നിരീക്ഷിക്കാൻ നാവികസേന പി.എട്ട്.െഎ വിമാനം അയച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ വ്യോമാതിർത്തിയിൽ പെടുന്ന ഭാഗമായതിനാൽ ലങ്കൻ സർക്കാറിെൻറ അനുമതിയോെടയുള്ള നിരീക്ഷണ പറക്കലാണ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കപ്പലിനോട് ഇന്ത്യൻ തീരത്തോട് ചേർന്ന് വരാൻ ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു. കപ്പൽ അധികൃതർ ഇൗ നിർദേശത്തോട് വഴങ്ങിയില്ലെങ്കിൽ രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് കേസെടുക്കും. കൊച്ചി തീരത്തേക്ക് കപ്പൽ കൊണ്ടുവരാനുള്ള നിർദേശം കപ്പിത്താൻ നിരസിച്ചാൽ പോർട്ട്ബ്ലയറിലേക്ക് നീങ്ങാൻ ആവശ്യപ്പെടും. ഇതിനായി പോർട്ട്ബ്ലയറിൽനിന്ന് നാവികസേന കപ്പൽ പുറപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ആവശ്യമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിെൻറ സഹായം തേടുമെന്നും നാവികസേന പറഞ്ഞു.
അതേസമയം ഇന്ത്യയുടെ നിർദേശം അംഗീകരിക്കാതെ കപ്പൽ കൊളംബോ ലക്ഷ്യമാക്കി നീങ്ങുന്നതായും വിവരങ്ങളുണ്ട്. ശനിയാഴ്ച ഉച്ചക്ക് 12.15നാണ് തമിഴ്നാട് സ്വദേശി സഹായത്തിെൻറ ആരോഗ്യ അന്ന എന്ന മത്സ്യബന്ധനവളളം വിദേശ കപ്പൽ കെ.എസ്.എൽ ആങ് യാങ് ഇടിച്ചു തകർത്തത്. അപകടശേഷം കപ്പൽ നിർത്താതെ പോയി. അപകടത്തിൽ കടലിലേക്ക് തെറിച്ചുവീണ തൊഴിലാളികളെ മറ്റൊരു ബോട്ടിലുള്ളവരാണ് രക്ഷിച്ച് രാത്രി 12.30 ഒാടെ കരയിലെത്തിച്ചത്. അപകടത്തിൽെപട്ട തൊഴിലാളികൾ നൽകിയ വിവരം അനുസരിച്ചാണ് കപ്പൽ തിരിച്ചറിഞ്ഞത്.
പരിക്കേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
കൊല്ലം: തീരത്തിന് 40 േനാട്ടിക്കൽ മൈൽ അകലെ വിേദശ കപ്പൽ ഇടിച്ചു തകർത്ത മത്സ്യബന്ധന വള്ളം ആരോഗ്യ അന്നയിലെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ഇവർ തമിഴ് നാട്ടിലേക്ക് മടങ്ങിയത്. തിരുവനന്തപുരും സ്വദേശിയും തമിഴ്നാട്ടിൽ സ്ഥിര താമസവുമാക്കിയ നീരോടി കൊല്ലംകോട് സേവ്യർ, കന്യാകുമാരി നീരോടിയിലെ സജി, ഏലിയാസ്, റമിദാസ്. കന്യാകുമാരി വള്ളവിള സ്വദേശികളായ സൈജു, ജോൺപ്രഭു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റിരുന്നത്. ശനിയാഴ്ച രാത്രി നീണ്ടകര ഹാർബറിലെത്തിച്ച തൊഴിലാളികളെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ലായിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.