വർഗീസ്: സത്യവാങ്മൂലം മാറ്റണമെന്ന് സർക്കാറിനോട് സി.പി.എം
text_fieldsതിരുവനന്തപുരം: നക്സലൈറ്റ് വർഗീസ് കൊടുംകുറ്റവാളിയും കൊലപാതകം, കവർച്ച കേസുകളിലുൾെപ്പടെ പ്രതിയുമായിരുെന്നന്ന് കാട്ടി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാറ്റിനൽകാൻ സർക്കാറിനോട് സി.പി.എം നിർദേശം. ഞായറാഴ്ച സമാപിച്ച സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സർക്കാർ അഭിഭാഷകെൻറ സത്യവാങ്മൂലം പാർട്ടി നിലപാടിന് യോജിച്ചതല്ലെന്ന് വ്യക്തമാക്കിയത്. യു.ഡി.എഫ് കാലത്ത് നിയമിച്ച അഭിഭാഷകനാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും അദ്ദേഹത്തെ മാറ്റിയിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംസ്ഥാന സമിതിയിലെ ചർച്ചയിൽ വിവാദ സത്യവാങ്മൂലത്തിെനതിരെ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. മാത്രമല്ല മനുഷ്യാവകാശ പ്രവർത്തകർ അടക്കം സർക്കാർ നിലപാടിനെതിരെ രംഗത്തുവരുകയും ചെയ്തു.
1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽനിന്ന് പൊലീസ് പിടികൂടിയ വർഗീസ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 18 വർഷത്തിനുശേഷം നടത്തിയ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. 1998 ലെ വെളിപ്പെടുത്തലിനെ തുടർന്ന് സി.ബി.െഎ നടത്തിയ അന്വേഷണത്തിനൊടുവിൽ മുൻ െഎ.ജി ലക്ഷ്മണ ശിക്ഷിക്കപ്പെട്ടു. യു.ഡി.എഫ് സർക്കാറാണ് ജയിലിൽ കഴിഞ്ഞ ലക്ഷ്മണക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചത്.
അേതസമയം, വർഗീസ് വധം ഭരണകൂട ഭീകരതയുടെ ഉദാഹരണമായി സി.പി.എംകോൺഗ്രസിനും വലതുപക്ഷ പാർട്ടികൾക്കും എതിരെ എക്കാലവും ഉയർത്തിക്കാട്ടിയിരുന്നു. വർഗീസ് കൊല്ലപ്പെട്ട േശഷം ലോക്സഭയിൽ സി.പി.എം നേതാവ് പാട്യം രാജൻ വയനാട്ടിലെയും ശ്രീകാകുളത്തെയും പൊലീസ് ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുെട ശ്രദ്ധയിൽപെടുത്തി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ‘നക്സലൈറ്റ് അനുഭാവികളിൽ ഭൂരിഭാഗവും നിരായുധരാണ്. അടിച്ചമർത്തലുകൾെക്കതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നത് മാത്രമാണ് അവർ ചെയ്തിട്ടുള്ള കുറ്റം. ഗാന്ധിജി വധക്കേസിലേതു പോെല തുറന്ന വിചാരണ നടപടികളാണ് നക്സലൈറ്റുകളുടെ കാര്യത്തിൽ വേണ്ടതെ’ന്നുമായിരുന്നു എ.കെ.ജിയുടെ സാന്നിധ്യത്തിലുള്ള പാട്യം രാജെൻറ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.