വർഗീസിന്റെ ഓർമകൾ ഉറങ്ങുന്ന വീട് ഇനി മ്യൂസിയം
text_fieldsവെള്ളമുണ്ട: ഭരണകൂട ഭീകരതക്കിരയായി കൊലചെയ്യപ്പെട്ട നക്സൽ നേതാവ് വർഗീസിെൻറ ഓർമകൾ ഉറങ്ങുന്ന വീട് ഇനി വിപ്ലവസ്മരണയുടെ മ്യൂസിയമായി ഉണരും.
വർഗീസിെൻറ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സർക്കാറിെൻറ തീരുമാനം വന്നതോടെയാണ് പഴയ തറവാട് വീട് ഡോക്യുമെേൻറഷൻ സെൻററാക്കി മാറ്റുന്നതിനുള്ള നീക്കം കുടുംബം ആരംഭിച്ചത്.
പാർട്ടി പ്രവർത്തകരെയും ട്രസറ്റ് അംഗങ്ങളെയും വിളിച്ചുകൂട്ടി വീട് പുതുക്കിപ്പണിത് സെൻറർ തുടങ്ങുന്നതിനുള്ള നീക്കം നടത്തുമെന്ന് വർഗീസിെൻറ പിതൃസഹോദരെൻറ മകൻ അഡ്വ. വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു.
നീണ്ട 51 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനിക്കുന്നത്. ഈ തുകയിൽ ഒരു ഭാഗമാണ് സെൻററിനായി ചെലവഴിക്കുക. വെള്ളമുണ്ട ഒഴുക്കൻ മൂലയിലാണ് തറവാട് വീട്. തിരുനെല്ലി കൂമ്പാര കൊല്ലിയിലെ വർഗീസ് പാറയും വെള്ളമുണ്ടയിലെ ശവകുടീരവും ചരിത്രസംഭവത്തിന് സാക്ഷിയായി ഈ വീടിനൊപ്പം നിലനിൽക്കുന്നു.
വിപ്ലവത്തിെൻറ ഇടിമുഴക്കങ്ങളുടെ ചരിത്രത്തിന് അരനൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഭരണകൂടം ഒരു ഏറ്റുപറച്ചിലായി നഷ്ടപരിഹാരം നൽകുന്നത്. സാമൂഹിക നീതിക്കായി പടപൊരുതിയ അടിയോരുടെ പെരുമനെ ബന്ധുക്കളും സുഹൃത്തുക്കളും മറക്കാതെ ഓർത്തെടുക്കുകയാണ്.
ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടിൽ നടന്ന ആദ്യ കലാപമായാണ് നക്സൽ പോരാട്ട ചരിത്രം വിലയിരുത്തപ്പെടുന്നത്. 1970 ഫെബ്രുവരി 18ന് സന്ധ്യയോടെയാണ് വർഗീസ് രക്ത സാക്ഷിയാവുന്നത്. ഏറ്റുമുട്ടലിൽ വർഗീസ് മരിച്ചു എന്ന വാർത്തയാണ് പൊലീസ് പുറത്തുവിട്ടത്.
കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻ നായർ വർഗീസിനെ വെടിെവച്ചുകൊല്ലുകയായിരുന്നുവെന്ന് 1998ൽ വെളിപ്പെടുത്തി. അതോടെ, ചരിത്രത്തിെൻറയും ഗതി മാറി.
അന്നത്തെ ഡിവൈ.എസ്.പി പി. ലക്ഷ്മണയും ഐ.ജി. വിജയനും നിർബന്ധിച്ചിട്ടാണ് ഈ കൃത്യം നടത്തിയത് എന്നായിരുന്നു രാമചന്ദ്രൻ നായരുടെ വാദം. സി.ബി.ഐ അന്വേഷണത്തിൽ ലക്ഷ്മണയും വിജയനും കുറ്റക്കാരാണെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.