നടി നിഖിലാ വിമലിന്‍റെ പിതാവും പ്രമുഖ നക്‌സലൈറ്റ് നേതാവുമായ എം.ആര്‍.പവിത്രന്‍ അന്തരിച്ചു
text_fieldsതളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്‍റെ പിതാവും പ്രമുഖ നക്‌സലൈറ്റ് നേതാവുമായ പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്‍.പവിത്രന്‍(61) നിര്യാതനായി. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു മരണം. ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച് അസിസ്റ്റൻറ് (ടെക്നിക്കൽ) ആയിരുന്നു. ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ പവിത്രന്‍ പരേതനായ സി.കെ.രാമന്‍ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനാണ്. വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം.
ജനകീയ സാംസ്കാരിക വേദി ജില്ല കമ്മിറ്റി അംഗം, സി.പി.ഐ (എം.എൽ) ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം അധ്യാപകനായും ജോലി ചെയ്തിരുന്നു.
ഭാര്യ: പ്രശസ്ത നർത്തകി കലാമണ്ഡലം വിമല ദേവി (ചിലങ്ക കലാക്ഷേത്രം, തളിപ്പറമ്പ്). ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർഥിനിയായിരുന്ന അഖില മറ്റൊരു മകളാണ്. സഹോദരങ്ങള്‍: മദനവല്ലി, പുഷ്പ, മഹേന്ദ്രന്‍, രമേശന്‍, ജയലത(എറണാകുളം), പരേതയായ രാജേശ്വരി. സംസ്‌ക്കാരം വ്യാഴം രാവിലെ 10ന് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.