നയനയുടെ മരണം: മൃതദേഹം കണ്ട വീട് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു
text_fieldsതിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ ദുരൂഹമരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് ആരംഭിച്ചു. നയന സൂര്യനെ മരിച്ചനിലയിൽ കണ്ടെത്തിയ വെള്ളയമ്പലം ആൽത്തറ ജങ്ഷന് സമീപത്തെ വീട് ഉദ്യോഗസ്ഥർ പരിശോധിച്ചു. നയനയെ മരിച്ചനിലയിൽ കണ്ട മുറിയിലേക്ക് പുറത്തുനിന്ന് ആളെത്താനുള്ള സാധ്യതയടക്കം പരിശോധിച്ചു. അയൽവാസികളിൽനിന്ന് വിവരം ചോദിച്ചറിഞ്ഞു.
നേരത്തേ മ്യൂസിയം പൊലീസ് ശേഖരിച്ച രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. മ്യൂസിയം പൊലീസ് തയാറാക്കിയ മഹസ്സര്‍ റിപ്പോര്‍ട്ടിന്റെ വിശകലനത്തിന് കൂടിയാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. നയനയുടെ മൃതദേഹം കിടന്ന മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ്.പി. മധസൂദനന്റെയും ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെയും നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട പരിശോധന. വീട്ടില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ കഴിയുന്ന ബാല്‍ക്കണി പരിശോധിച്ചു. അതിനിടെ, നയന കേസ് പുനരന്വേഷിക്കുന്ന സംഘത്തിൽനിന്ന് മ്യൂസിയം സ്‌റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ഡി.ജി.പി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദേശം നല്‍കി. നയനയുടെ ദുരൂഹമരണം തുടക്കത്തില്‍ അന്വേഷിച്ച മ്യൂസിയം സ്‌റ്റേഷനിലെ എസ്.സി.പി.ഒയെയാണ് ഒഴിവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.