നിത്യഹരിത നായകെൻറ ഓർമദിനത്തിൽ നസീർരാജൻ സമ്മാനിക്കും 'പാക്കനാർ' മാതൃക
text_fieldsചെറുവത്തൂർ: 60കളിലും 70കളിലും പ്രേംനസീറിനെ ഇഷ്ടനടനാക്കി മാറ്റിയ ചെറുവത്തൂരിലെ പാക്കനാർ ടാക്കീസിെൻറ മാതൃകയൊരുക്കി നസീർരാജൻ. നസീറിെൻറ ഓർമദിനമായ 16ന് പാക്കനാറിൽ ഇദ്ദേഹം മോഡൽ, ഉടമയായ ഉഗ്രന് സമ്മാനിക്കും. നസീറിനോടുള്ള ആരാധനമൂത്ത് വേഷത്തിലും നടത്തത്തിലും നസീറായി മാറിയ രാജൻ പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശിയാണ്. പോയ്മറഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിെൻറ ഓർമകളിൽ 'നസീർരാജനായി' ഇദ്ദേഹം പിലിക്കോടിെൻറ ഗ്രാമങ്ങളിലൂടെ ഇപ്പോഴും നടക്കാറുണ്ട്.
നസീറിെൻറ ഈ കടുത്ത ആരാധകനെ ജന്മനാടായ തിരുവനന്തപുരം ചിറയൻകീഴിൽ നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് സംഘാടകർ മുടങ്ങാതെ ക്ഷണിക്കാറുമുണ്ട്. ഇവിടെയെത്തുന്ന വിശിഷ്ടാതിഥിക്ക് തെൻറ കൈകൊണ്ടുണ്ടാക്കിയ ഉപഹാരം കൊടുത്താലേ രാജന് തൃപ്തിയാകൂ. 2006ൽ പ്രിയപ്പെട്ട നടെൻറ പെങ്ങൾ അനീസക്ക് നസീർരാജൻ നൽകിയത് തെൻറ സിനിമാ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചെറുവത്തൂർ പാക്കനാറിെൻറ മോഡൽ. ഇതേ മാതൃകയാണ് പ്രേംനസീറിെൻറ 29ാം ചരമവാർഷികത്തിൽ പാക്കനാറിെൻറ ഉടമക്കും സമ്മാനിക്കുക.
പഴയകാലത്തെ സിനിമ, നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, ഗായകർ, ഗാനങ്ങൾ, സിനിമ ടാക്കീസുകൾ.... എല്ലാ കാര്യങ്ങളുടെയും സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയാണ് നസീർരാജൻ. 1962ലാണ് ചെറുവത്തൂർ പാക്കനാർ ടാക്കീസ് പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടന ചിത്രം 'കണ്ടംബെച്ച കോട്ട്' -മലയാളത്തിലെ ആദ്യ മുഴുനീള കളർ ചിത്രം. മോഡേൺ സുന്ദരമാണ് നിർമാണവും സംവിധാനവും നിർവഹിച്ചത്. അച്ഛെൻറയും അമ്മയുടെയും കൈയിൽ പിടിച്ച് സിനിമക്കുപോയതാണ് ആദ്യ ഓർമ. 60കളിലെ ബാല്യ- കൗമാരകാലത്ത് രാജെൻറ സംഘം എല്ലാ ആഴ്ചയിലും പാക്കനാറിലെ സ്ഥിരം തറടിക്കറ്റുകാരായി. നസീർരാജെൻറ പാക്കനാർ പ്രണയം വെറും സിനിമ കാണലിൽ ഒതുങ്ങിയില്ല. പ്രൊജക്ഷൻ കാബിനിൽനിന്നും വെള്ളിത്തിരയിലേക്ക് നീണ്ടുപോകുന്ന വെളിച്ചം കുട്ടിയായിരിക്കുമ്പോൾ രാജനെ അത്ഭുത പരതന്ത്രനാക്കി. വെളിച്ചം വെള്ളിത്തിരയിൽ തീർക്കുന്ന ഇന്ദ്രജാലംകണ്ട് അവന് ഉറക്കം വന്നില്ല. പാക്കനാറിെൻറ കുട്ടിപ്പതിപ്പ് വീട്ടുവളപ്പിൽ തീർക്കാൻ തീരുമാനിച്ചു. ഉരുട്ടുകട്ടകൊണ്ട് ചുമരുണ്ടാക്കി. ഓലകൊണ്ട് മേൽക്കൂര തീർത്തു. അച്ഛൻ കുഞ്ഞിരാമനാശാെൻറ േമൽമുണ്ട് വെള്ളിത്തിരയാക്കി. കരിവെള്ളൂരിലെ മണക്കാട് തെക്കേപീടികയിൽ മജീദിെൻറ കടയിൽനിന്ന് വാങ്ങിയ ഫിലിം കൂടുവെച്ച് രാജൻ പരീക്ഷണത്തിലേർപ്പെട്ടു.
അച്ഛെൻറ പഴയ കണ്ണടകളിലെ ലെൻസുകൾ ഇളക്കിയെടുത്ത് പ്രത്യേകരീതിയിൽ ഘടിപ്പിച്ച് മുന്നിൽ ഫിലിമുകൾ വെച്ച് അതിലൂടെ കണ്ണാടി വെളിച്ചം പായിച്ചു. സ്ക്രീനിൽ തെളിഞ്ഞുവന്നത് മക്കൾ തിലകം എം.ജി.ആർ, നടികർതിലകം ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, രാജ്കുമാർ, ജയശങ്കർ എന്നിവർ. കാണികൾ ൈകയടിച്ചത് ഇന്നെലകൾ പോലെ മനസ്സിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.