ബാർ കോഴ: പ്രോസിക്യൂട്ടർക്കെതിരെ വിജിലൻസ് ഡയറക്ടറുടെ കത്ത്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി. അസ്താന രംഗത്ത്. കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിച്ച വിജിലന്‍സ് നടപടിയെ ചോദ്യംചെയ്ത വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശെൻറ നടപടിക്കെതിരെയാണ് അസ്താന രംഗത്തെത്തിയത്. പ്രോസിക്യൂട്ടറുടെ നടപടിയെ നിശിതമായി വിമർശിച്ച് അസ്താന ആഭ്യന്തരസെക്രട്ടറിക്ക് കത്തെഴുതി.
വിജിലന്‍സിനെതിരായ പ്രോസിക്യൂട്ടറുടെ നിലപാട് കോടതി അലക്ഷ്യമാണെന്ന് കത്തില്‍ വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ പരസ്യചര്‍ച്ചകള്‍ ഹൈകോടതി വിലക്കിയിട്ടുണ്ടെന്നും അസ്താന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാൽ വിജിലന്‍സ് തനിക്കെതിരെ നടപടി എടുത്താല്‍ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് കെ.പി. സതീശന്.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത് തെൻറ അറിവോടെയല്ലെന്നാണ് വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്. കേസ് സംബന്ധിച്ച കാര്യങ്ങൾ താനുമായി കൂടിയാലോചിക്കുകയോ അതിെൻറ വിശദാംശങ്ങൾ പറയുകയോ ചെയ്തിരുന്നില്ലെന്ന് സതീശൻ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനം തനിക്കറിയില്ലെന്നും താനുമായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താന്‍ കോടതി അലക്ഷ്യമൊന്നും കാണിച്ചിട്ടിെല്ലന്നും കേസ് അന്വേഷണത്തില്‍ ബാഹ്യഇടപെടലുണ്ടായെന്ന നിലപാടില്‍ ഉറച്ചുനില്ക്കുെന്നന്നും കെ.പി. സതീശന് പറയുന്നു. കേസ് ചര്‍ച്ചചെയ്യരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്തെഴുതാന്‍ അതാവാം കാരണം. കേസില്‍ കെ.എം. മാണിക്കെതിരായി മതിയായ തെളിവുകളുണ്ട്. പ്രോസിക്യൂഷന് നടപടികള്‍ തുടരണമായിരുെന്നന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഇതോടെ ബാർ കോഴക്കേസിൽ പുതിയൊരു വിവാദം കൂടി ഉയരുകയാണ്. നടപടിയുണ്ടായാൽ നിയമനടപടിയെന്ന പ്രോസിക്യൂട്ടറുടെ നിലപാട് ചിലപ്പോൾ ബാർ കോഴക്കേസ് വീണ്ടും അന്വേഷിക്കുന്നതിന് വരെ കാരണമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.