മന്ത്രിസ്ഥാനം: എൻ.സി.പിയിൽ ആശയക്കുഴപ്പം; 11.30 ന് അടിയന്തര യോഗം
text_fieldsതിരുവനന്തപുരം: എന്‍.സി.പിയുടെ പുതിയ മന്ത്രിസ്ഥാനത്തില്‍ ആശയക്കുഴപ്പം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് 11.30 ന് ചേരും. എ.കെ. ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. രാവിലെ 9.30 ന് എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മന്ത്രിയെ ഫോണില്‍ വിളിച്ചത് മാധ്യമപ്രവര്‍ത്തക തന്നെയാണെന്നും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫോണ്‍സംഭാഷണം പുറത്തുവിട്ട ചാനല്‍ തന്നെ അറിയിച്ചതിനെ തുടർന്നാണ് മന്ത്രിസ്ഥാനത്തെ കുറിച്ച് പുനരാലോചന ഉണ്ടായത്.
മന്ത്രിയെ ടെലിഫോണിൽ വിളിച്ചത് വീട്ടമ്മയല്ല ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സി.ഇ.ഒ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഫോൺ സംഭാഷണ വിവാദം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് തീരുമാനം വന്ന് മണിക്കൂറുകൾക്കകമാണ് ചാനൽ സി.ഇ.ഒയുടെ നാടകീയ വെളിപ്പെടുത്തൽ.
മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.