എൻ.സി.പി: ചർച്ചയുടെ വാതിൽ തുറന്നിട്ട് മുഖ്യമന്ത്രി; അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിേൻറത്
text_fieldsതിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലിയുള്ള എൻ.സി.പിയുടെ കലാപം തൽക്കാലത്തേക്കെങ്കിലും ശമിപ്പിക്കാൻ ചർച്ചയുടെ വാതിൽ തുറന്നിട്ട് മുഖ്യമന്ത്രി.
തിങ്കളാഴ്ച എൻ.സി.പി നേതാക്കളുടെ കൂടിക്കാഴ്ചയുടെ തുടർച്ചയായി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ പിണറായി വിജയനുമായി നടത്തിയ ചർച്ചയാണ് തുടർ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടത്. ജനുവരി 17 നുള്ളിൽ എത്തുന്ന എൻ.സി.പി കേന്ദ്ര നേതൃത്വത്തിേൻറതാകും ഇനി അവസാന തീരുമാനം.
ചൊവ്വാഴ്ച നിയമസഭ സമുച്ചയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനൊപ്പമെത്തിയ പീതാംബരൻ മുഖ്യമന്ത്രിയുടെ മുറിയിലാണ് കൂടിക്കാഴ്ച നടത്തിയത്. എൻ.സി.പി മത്സരിക്കുന്ന നാല് സീറ്റും പാർട്ടിയുടേതാണെന്ന് പീതാംബരൻ പറഞ്ഞു. മുന്നണിയിലെ കക്ഷികളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുന്ന നയം എൽ.ഡി.എഫിനില്ല.
പാലാ സീറ്റടക്കമുള്ള വിഷയത്തിൽ വരുന്ന വാർത്തകൾ ആശങ്ക ജനിപ്പിക്കുന്നതാണ്. അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എല്ലാ ആവശ്യവും കേട്ട മുഖ്യമന്ത്രി, മുന്നണി കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.
ഇപ്പോൾ ഒരു തീരുമാനവുമെടുക്കാൻ പറ്റില്ലെന്നും എല്ലാം വാർത്തകൾ മാത്രമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരുമായി ആലോചിച്ച് പരിഹരിക്കാമെന്നും ഒരിക്കൽക്കൂടി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി ടി.പി. പീതാംബരൻ 'മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച മാണി സി. കാപ്പനും മന്ത്രി എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
േജാസ് കെ. മാണി വിഭാഗം എൽ.ഡി.എഫിൽ എത്തിയതുമുതൽ എൻ.സി.പി പാലായെക്കുറിച്ച് ഉയർത്തുന്ന തർക്കം കൈവിട്ടുപോകുന്ന സ്ഥിതിയായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഉപേക്ഷാ മനോഭാവമാണ് മുന്നണി വിട്ടുപോകുന്നതിന് ഇടയാക്കിയതെന്ന ആക്ഷേപം ഒഴിവാക്കാനും പ്രശ്നത്തിൽ സാവകാശം നേടിയെടുക്കുകയെന്ന ലക്ഷ്യം മുന്നിൽവെച്ചുമാണ് മുഖ്യമന്ത്രി ചർച്ചക്ക് തുടക്കമിട്ടത്.
സംസ്ഥാന നേതാക്കളുടെ മനസ്സറിയാൻ ജനുവരി 17 നകം സംസ്ഥാനത്ത് എത്തുമെന്നാണ് എൻ.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുള്ളത്. കേന്ദ്ര നേതൃത്വം വരുന്നത് രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണെന്നാണ് എൻ.സി.പി നേതൃത്വത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.