ഉഴവൂര്‍ വിജയനെ മാറ്റുന്നതിനോട് താൽപര്യമില്ല -മന്ത്രി തോമസ് ചാണ്ടി
text_fieldsകുവൈറ്റ്സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂര്‍ വിജയനെതിരായ നിലപാട് തിരുത്തി മന്ത്രി തോമസ് ചാണ്ടി. ഉഴവൂർ വിജയനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതിനോട് താൽപര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. വിഷയം സംസ്ഥാന കമ്മിറ്റിയിൽ വരുമ്പോൾ നിലപാടറിയിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായി മടങ്ങിവന്നാൽ മന്ത്രിസ്ഥാനം തിരികെ നൽകാൻ തയാറാണ്. പാർട്ടിയിലെ മുൻധാരണ പ്രകാരമുള്ള ഒന്നരവർഷം ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ സാധിക്കും. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയല്ല. പാർട്ടി അധ്യക്ഷൻ ശരത് പവാർ പറഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മന്ത്രിസ്ഥാനം വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചതായി കഴിഞ്ഞ ദിവസം കുവൈത്തില്‍ നടന്ന ചടങ്ങിൽ തോമസ് ചാണ്ടി വെളിപ്പെടുത്തിയിരുന്നു. എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പനും ഉഴവൂർ വിജയനെതിരെ തിരിഞ്ഞിരുന്നു. പാര്‍ട്ടിഘടകത്തെ അറിയിക്കാതെ പ്രസിഡൻറ് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാണി ദേശീയനേതൃത്വത്തിന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.