പത്തനംതിട്ടക്ക് പകരം സി.പി.എമ്മിന് മഹാരാഷ്ട്രയിൽ രണ്ടുസീറ്റ്; വാഗ്ദാനവുമായി എൻ.സി.പി
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് പങ്കുവെക്കലുമായി ബന്ധപ്പെട്ട ഉഭ യകക്ഷി ചർച്ചക്ക് എൽ.ഡി.എഫിൽ കളമൊരുങ്ങവേ പത്തനംതിട്ട ലോക്സഭാ സീറ്റിന് ആവശ ്യവുമായി എൻ.സി.പി. സി.പി.എമ്മിെൻറ കൈവശമുള്ള പത്തനംതിട്ട ആവശ്യപ്പെട്ട് എൻ.സി.പി ന േതൃത്വം എൽ.ഡി.എഫ്, സി.പി.എം നേതൃത്വത്തിന് കത്ത് നൽകി കഴിഞ്ഞു. വിവാദത്തിലകപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടിക്ക് വേണ്ടിയാണ് നീക്കം.
ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്ററും മന്ത്രി എ.കെ. ശശീന്ദ്രനുമാണ് പാർട്ടി നിലപാട് അറിയിച്ച് കത്ത് നൽകിയത്. ദേശീയ പാർട്ടി, എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷി എന്നീ പരിഗണനകൾ െവച്ച് സീറ്റിന് അവകാശമുണ്ട് എന്നാണ് വാദം. സി.പി.എം മണ്ഡലം വിട്ടുകൊടുക്കുമോയെന്ന സംശയം എൻ.സി.പിക്കുണ്ട്. എന്നാൽ, സി.പി.എം കേന്ദ്ര നേതൃത്വത്തിനു പോലും എളുപ്പം തള്ളാൻ കഴിയാത്ത കരട് നിർദേശമാണ് തോമസ് ചാണ്ടിക്ക് വേണ്ടി സംസ്ഥാന നേതാക്കൾ മുന്നോട്ടു വെക്കുന്നത്.
മഹാരാഷ്ട്രയിൽ എൻ.സി.പി വിജയിക്കുന്ന ഒന്നോ രണ്ടോ സീറ്റ് പത്തനംതിട്ടക്ക് പകരം സി.പി.എമ്മിന് വിട്ടുകൊടുക്കാൻ ദേശീയ നേതൃത്വം തയാറാവും. ഇക്കാര്യം സി.പി.എം നേതൃത്വത്തിന് സമ്മതമാണെങ്കിൽ ഇരുപാർട്ടിയുടെയും ദേശീയ നേതൃത്വങ്ങൾ തമ്മിൽ ചർച്ച നടത്താമെന്നും എൻ.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. മാർത്തോമ സഭക്കാരനും പെന്തേകാസ്ത് വിഭാഗത്തിലടക്കം വലിയ സ്വാധീനവുമുള്ള തോമസ് ചാണ്ടിയെ നിർത്തിയാൽ എൽ.ഡി.എഫ് പരാജയപ്പെടുന്ന മണ്ഡലം പിടിക്കാമെന്ന ‘ഫോർമുല’യും എൻ.സി.പി മുന്നോട്ട് വെച്ചുകഴിഞ്ഞു. ലോക്സഭാ സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ലെങ്കിൽ രാജ്യസഭയിൽ അടുത്തുവരുന്ന ഒഴിവ് തങ്ങൾക്ക് നൽകണമെന്നും എൻ.സി.പി നേതൃത്വം സി.പി.എം നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടകയിൽ ശക്തമായ ജനതാദളി (എസ്)ന് കോട്ടയം ലോക്സഭാ സീറ്റ് കൊടുക്കാമെങ്കിൽ ദേശീയ കക്ഷിയായ എൻ.സി.പിക്കും സീറ്റിന് അവകാശമുണ്ടെന്ന വാദം എങ്ങനെ പരിഹരിക്കുമെന്നത് സി.പി.എമ്മിനും എൽ.ഡി.എഫിനും വെല്ലവിളിയാവും. പുതുതായി മുന്നണിയിൽ എടുത്ത കക്ഷികൾക്ക് അടക്കം സീറ്റ് നൽകേെണ്ടന്ന അഭിപ്രായമാണ് സി.പി.എമ്മിനും സി.പി.െഎക്കുമുള്ളത്.
14നും 16 നും ആരംഭിക്കുന്ന ജാഥയുടെ ഒരുക്കം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ സീറ്റ് ചർച്ചയും ആരംഭിക്കും. ഉഭയകക്ഷി ചർച്ച 12,13 തീയതികളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.