രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന് പവാർ ആവശ്യപ്പെട്ടു- തോമസ് ചാണ്ടി
text_fieldsകൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് എന്‍.സി.പി ദേശീയ പ്രസിഡൻറ് ശരത ് പവാര്‍ സോണിയ ഗാന്ധിയോടും രാഹുലിനോടും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സി.പി.ഐക്കെതിരെ മത്സരിക്കുന്നത് ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധമാണ്. കൊച്ചിയിൽ എൻ.സി.പി സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ചുവാങ്ങാനുള്ള ശക്തിയും അർഹതയും സംസ്ഥാന എൻ.സി.പിക്കില്ല. മത്സരിക്കാൻ പറ്റിയ സ്ഥാനാർഥികൾ പാർട്ടിയിലില്ലെന്നും അറിയാം. പാർട്ടി പ്രവർത്തകർ പ്രചാരണത്തിനില്ലെന്ന ആരോപണം താറടിച്ചു കാണിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ താരതമ്യേന കുറവാണെന്നും ഇതിനാലാണ് മത്സര രംഗത്തില്ലാത്തതെന്നും ദേശീയ ജന.സെക്രട്ടറി ടി.പി. പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ ഒന്നാം നമ്പർ ശത്രു എല്ലായിടത്തും ബി.െജ.പിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.