എൻ.സി.പി പ്രസിഡൻറ്: 16ന് യോഗം വിളിച്ച് ദേശീയ നേതൃത്വം
text_fieldsതിരുവനന്തപുരം: പുതിയ സംസ്ഥാന പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുടെ നിർണായക യോഗം ജനുവരി 16ന് എൻ.സി.പി കേന്ദ്ര നേതൃത്വം വിളിച്ചു. തോ മസ് ചാണ്ടിക്ക് പകരക്കാരൻ ആരെന്ന ചർച്ച ശക്തമായിരിക്കേയാണ് കേരളത്തിെൻറ ചുമത ലയുള്ള നേതാവ് പ്രഫുൽ പേട്ടൽ ഡൽഹിയിൽ യോഗം വിളിച്ചത്. പാർട്ടിക്ക് പുറത്ത് സജീവ മായ മന്ത്രിയെ മാറ്റുമെന്ന ചർച്ചയിൽ സംസ്ഥാന, കേന്ദ്ര നേതൃത്വത്തിൽ ഒരു നീക്കവും തൽക്കാലം ഉണ്ടായിട്ടില്ല.
ദേശീയ ജനറൽ സെക്രട്ടറി എൻ. പീതാംബരനാണ് സംസ്ഥാന പ്രസിഡൻറിെൻറ താൽക്കാലിക ചുമതല ദേശീയ പ്രസിഡൻറ് ശരത് പവാർ നൽകിയത്. സ്ഥിരം പ്രസിഡൻറ് ഉടനെ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിെൻറ നിലപാട്. ‘പുതിയ സംസ്ഥാന പ്രസിഡൻറിെൻറ തെരഞ്ഞെടുക്കൽ മാത്രമാണ് അജണ്ട’യെന്ന് എൻ. പീതാംബരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘തനിക്ക് താൽക്കാലിക ചുമതല മാത്രമാണുള്ളത്. അംഗത്വം പുതുക്കിയതിന് ശേഷമേ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ’വെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പ്രസിഡൻറ് ചുമതലയുള്ള എൻ. പീതാംബരൻ, എം.എൽ.എ ആയ മാണി സി. കാപ്പൻ എന്നിവരുടെ പേരുകൾ പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. കാപ്പനോട് സംസ്ഥാന നേതാക്കൾ താൽപര്യം ആരാഞ്ഞിരുന്നു. പക്ഷേ, തനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ‘പ്രസിഡൻറായാൽ 140 മണ്ഡലങ്ങളിലും പോകേണ്ടിവരും. അപ്പോൾ പാലാ മണ്ഡലത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാൻ കഴിയില്ല. നിലവിൽ അതിനാണ് പ്രാധാന്യമെന്ന്’ മാണി സി. കാപ്പൻ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
മന്ത്രിയായ തോമസ് ചാണ്ടിക്ക് ഏഴ് മാസമേ തുടരാൻ കഴിഞ്ഞുള്ളൂ, അതിനാൽ ബാക്കി കാലാവധി മാണി സി. കാപ്പന് നൽകിയേക്കുമെന്ന അഭ്യൂഹമാണ് മന്ത്രിമാറ്റ അഭ്യൂഹത്തിന് ഇട നൽകിയത്. പക്ഷേ, ചർച്ച പാർട്ടിക്കുള്ളിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ഗതാഗതവകുപ്പിെൻറ പോക്കിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്കും സി.പി.എമ്മിനും അതൃപ്തിയുണ്ട്. ‘ശനിയാഴ്ച ശരത് പവാറിനെ കണ്ടുവെങ്കിലും രാഷ്ട്രീയ വിഷയമൊന്നും ചർച്ചയായില്ലെന്ന്’ എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.