എൻ.സി.പി തോമസ് ചാണ്ടിയോടൊപ്പം; മുഖ്യമന്ത്രി പറഞ്ഞാൽ രാജി വെക്കും -പീതാംബരൻ മാസ്റ്റർ
text_fieldsകൊച്ചി: കായൽ കൈയേറ്റത്തിൽ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണ ആവർത്തിച്ച എൻ.സി.പി സംസ്ഥാന നേതൃത്വം, രാജിസംബന്ധിച്ച അന്തിമതീരുമാനം പാർട്ടി കേന്ദ്ര നേതൃത്വത്തിന് വിട്ടു.
കൊച്ചിയിൽ നടന്ന നേതൃയോഗത്തിെൻറ പൊതുവികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും രണ്ടു ദിവസത്തിനകം ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോമസ് ചാണ്ടി യോഗത്തിൽ പെങ്കടുത്തില്ല. തോമസ് ചാണ്ടിക്കും സർക്കാറിനുമെതിരെ ഹൈകോടതിയുടെ കടുത്ത പരാമർശങ്ങളുണ്ടായതിനു പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളും തുടർന്ന് നിർവാഹക സമിതിയും യോഗം ചേർന്നത്. മന്ത്രി രാജിവെക്കണമെന്ന് ഇരു യോഗങ്ങളിലും ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടു.
എന്നാൽ, നേതൃയോഗത്തിലെ പൊതുവികാരം മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്ന് പീതംബരൻ പറഞ്ഞു.
യോഗത്തിൽ ഉയർന്ന വ്യത്യസ്ത അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് പൊതുവികാരം മുഖ്യമന്ത്രിയെയും കേന്ദ്ര നേതൃത്വത്തെയും അറിയിക്കും. തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് തെളിയിക്കാനായിട്ടില്ല. കോടതി വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ല. മറ്റു പരാമര്‍ശങ്ങള്‍ കാര്യമാക്കേണ്ടതില്ല. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ ഇത് സ്വാഭാവികമാണ്. അവയൊന്നും വിധിപ്രസ്താവത്തില്‍ കടന്നുവരാറില്ല.
ഹരജി തള്ളിയെന്ന് പറയുന്നതും ശരിയല്ല. കലക്ടറെ സമീപിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. പാർട്ടി മന്ത്രിക്കൊപ്പമാണ്. മന്ത്രിയെ രാജിവെപ്പിക്കാൻ സംസ്ഥാനഘടകത്തിന് സംഘടനപരമായ അധികാരമില്ല. കേന്ദ്രനേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത്. തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയാണ് മുന്നണി യോഗം ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. കാനം രാജേന്ദ്രെൻറ പരാമർശങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ല. പാർട്ടിയുടെ അഭിപ്രായം ബുധനാഴ്ച മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പീതാംബരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.