എൻ.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കും -മന്ത്രി എ.കെ ശശീന്ദ്രൻ
text_fieldsഎറണാകുളം: എൻ.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മഹാരാഷ്ട്രയില്‍ എൻ.സി.പിയെ പിളര്‍ത്തി എൻ.ഡി.എക്കൊപ്പം ചേര്‍ന്ന അജിത് പവാറിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാറിന്‍റേത് വഞ്ചനയാണ്. അദ്ദേഹത്തിന് അധികാരമോഹമാണ്. കേരളത്തിൽ എൻ.സി.പി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. പാർട്ടി ഒരു കാരണവശാലും ബി.ജെ.പിയുമായി സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരത് പവാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പിയെ പിളർത്തി മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം പാർട്ടി എം.എൽ.എമാരായ എട്ടുപേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ് രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെപതി എന്നിവരാണ് പുതുതായി മന്ത്രിസ്ഥാനം ലഭിച്ചവർ. പാർട്ടിയുടെ 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ, 29 എം.എൽ.എമാരുമായാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.