എൻ.സി.പി പിളർപ്പിലേക്ക്; കാപ്പൻ പാലായിൽ യു.ഡി.എഫ് സ്ഥാനാർഥിയാകും
text_fieldsകോട്ടയം: പാലാസീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എൻ.സി.പി പിളർപ്പിലേക്ക്. എൻ.സി.പി നേതാവ് പ്രഫുൽ പേട്ടലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാലാ നൽകില്ലെന്നും കുട്ടനാട്ടിൽ മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് അറിയിച്ചിരുന്നു. ഇതോടെയാണ് മാണി സി. കാപ്പൻ, ടി.പി പീതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ളവർ ഇടത് മുന്നണി വിടാനുള്ള സാധ്യതയേറിയത്. അതേ സമയം എ.കെ ശശീന്ദ്രൻ വിഭാഗം ഇടത് മുന്നണിൽ തുടരും. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുമ്പോള്‍ വേദി പങ്കിടാന്‍ എന്‍.സി.പി നേതാക്കളുമുണ്ടാകും എന്നാണ് കരുതുന്നത്.
വിഷയത്തിലുള്ള അന്തിമ തീരുമാനം ഇന്ന് ശരത് പവാറുമായുള്ള ചർച്ചക്ക് ശേഷം മാണി സി കാപ്പൻ പ്രഖ്യാപിക്കും. കെ.എം മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോമിനെ 2943 വോട്ടിനാണ് മാണി.സി.കാപ്പൻ പരാജയപ്പെടുത്തിയത്. അന്ന് കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ഡലത്തിൽ ദീർഘകാലമായി മത്സരിക്കുന്ന കാപ്പൻ തന്‍റെ വ്യക്തി ബന്ധങ്ങളുടെയും കോൺഗ്രസ് വോട്ടുകളുടെയും ബലത്തിൽ പാലായിൽ നിന്നും ജയിച്ചുകയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.