സുഭാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എൻ.സി.പി നേതൃത്വം
text_fieldsകോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരാതിയുമായി വിജിലൻസ് കോടതിയെ സമീപിച്ച ജനതാദൾ-എസ് ആലപ്പുഴ ജില്ല സെക്രട്ടറി അഡ്വ. സുഭാഷ് തീക്കാടനെതിരെ നടപടി ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന നേതൃത്വം. മുന്നണിമര്യാദ ലംഘിക്കുന്നതാണ് സുഭാഷിെൻറ നടപടിയെന്ന് ജനതാദൾ-എസ് നേതൃത്വത്തെ അറിയിച്ചു. പ്രതിപക്ഷത്തിെനാപ്പം ചേർന്നുള്ള നീക്കമാണ് സുഭാഷ് നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. അടുത്ത എൽ.ഡി.എഫ് യോഗത്തിലും വിഷയം ഉന്നയിക്കാനും എൻ.സി.പി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മുന്നണിയുടെ മന്ത്രിയാണെങ്കിലും നിയമലംഘനം ഉണ്ടായാൽ ചോദ്യംചെയ്യുമെന്ന് സുഭാഷ് പറഞ്ഞു. പാർട്ടി നേതൃത്വം ഇതിന് എതിരുനിൽക്കുമെന്ന ്കരുതുന്നില്ല. പരാതിയിൽനിന്ന് പിന്മാറാൻ വിവിധ കോണുകളിൽനിന്ന് സമ്മർദമുണ്ടായതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 20നാണ് മന്ത്രിക്കെതിരെ പരാതിയുമായി സുഭാഷ് കോട്ടയം വിജിലൻസ് കോടതിയെ സമീപിച്ചത്. 25ന് കേസ് പരിഗണിച്ച കോടതി പരാതിയിൽ റിപ്പോര്‍ട്ട് നല്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ശനിയാഴ്ച കേസ് വീണ്ടും പരിഗണിച്ചത്. തുടർന്നായിരുന്നു ത്വരിതപരിശോധന നടത്താനുള്ള കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.