എൻ.ഡി.എ ഉഭയകക്ഷി ചർച്ച പൂർത്തിയായി; വിട്ടുവീഴ്ചക്ക് ബി.ഡി.ജെ.എസ്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് എൻ.ഡി.എ ഘടകകക്ഷികളുടെ ഉഭയകക്ഷി ചർച്ച പൂർത്തിയായി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ 'വിജയയാത്ര'ക്ക് ശേഷം ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേരും. തുടർന്ന് എൻ.ഡി.എ കക്ഷി നേതാക്കളുമായി ചർച്ച നടത്തി അന്തിമതീരുമാനമെടുക്കും.
തിരുവനന്തപുരത്ത് എൻ.ഡി.എ കൺവീനർ പി.കെ. കൃഷ്ണദാസിെൻറ സാന്നിധ്യത്തിലായിരുന്നു ഉഭയകക്ഷി ചർച്ച. കഴിഞ്ഞതവണ മത്സരിച്ച 37 സീറ്റുകളിൽ ചിലത് വിട്ടുകൊടുക്കാൻ ബി.ഡി.ജെ.എസ് സന്നദ്ധത അറിയിച്ചു. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി അഭ്യർഥിച്ചെങ്കിലും ഇക്കുറിയുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
30 മുതൽ 32 സീറ്റുകൾ വരെയാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെടുന്നത്. പി.സി. തോമസിെൻറ കേരള കോൺഗ്രസ് 16 സീറ്റ് ആവശ്യപ്പെട്ടു. കാമരാജ് കോൺഗ്രസ് തിരുവനന്തപുരത്ത് രണ്ട് സീറ്റും മറ്റ് ജില്ലകളിൽ ഒാരോ സീറ്റും ഉൾപ്പെടെ 16 സീറ്റ് ആവശ്യപ്പെട്ടു. നാഷനലിസ്റ്റ് കേരള കോൺഗ്രസ് ഒമ്പത് സീറ്റിൽ വാദമുന്നയിച്ചു. എൽ.ജെ.പി, സോഷ്യലിസ്റ്റ് ജനതാദൾ എന്നിവയും അഞ്ചിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശോഭയെ തഴഞ്ഞ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രനെ ഉൾപ്പെടുത്താതെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്തിടെ പാർട്ടിയിലെത്തിയ ഇ. ശ്രീധരനെ ഉൾപ്പെടെ ഉൾപ്പെടുത്തിയപ്പോൾ ശോഭയെ മനഃപൂർവം ഒഴിവാക്കിയതാണെന്ന ആക്ഷേപം ശക്തമാണ്.
കെ. സുരേന്ദ്രൻ, വി. മുരളീധരൻ, എ.പി. അബ്ദുല്ലക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ഇ. ശ്രീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, എ.എൻ. രാധാകൃഷ്ണൻ, എം. ഗണേശൻ, കെ. സുഭാഷ്, നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയതാണ് 16 അംഗ കമ്മിറ്റി.
ശോഭാസുരേന്ദ്രനെ മനഃപൂർവമല്ല ഒഴിവാക്കിയതെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. ശോഭ മത്സരരംഗത്തുണ്ടാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.