എൻ.ഡി.എ ശ്രമിക്കുന്നത് ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാൻ -കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാൻ നോക്കുമോ എന്നാണ് എൻ.ഡി.എ ഉറ്റുനോക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശസ്നേഹത്തിന്റെ തോത് അളക്കാനുള്ള പണി ഗവർണറെ ഏൽപിച്ചിട്ടില്ല. വേലി തന്നെ വിളവ് തിന്നുന്ന നിലപാടാണ് സർവകലാശാല വിഷയത്തിൽ ഗവർണറുടെതെന്നും കാനം ആരോപിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ പ്രീതി നഷ്ടമായെന്നും ഉചിത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകിയ സംഭവത്തിലാണ് കാനത്തിന്റെ പ്രതികരണം.
കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ബോധപൂർവ പരാമർശമാണ് ധനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.