സംസ്ഥാനത്ത് 13 എൻ.ഡി.എ സ്ഥാനാർഥികൾക്ക് കെട്ടിെവച്ച കാശ് പോയി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 13 എൻ.ഡി.എ സ്ഥാനാർഥികൾക്ക് കെട്ടിെവച്ച കാശ് നഷ്ടമായ ി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, യുവമോർച്ച, മഹിളാമോർച്ച സം സ്ഥാന പ്രസിഡൻറുമാർ, മുൻ സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവർക്കാണ് വോട്ടർമാർ കനത്ത തിരിച്ചടി നൽകിയത്. ആക െ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് നേടിയാലേ കെട്ടിെവച്ച കാശ് തിരിച്ചുകിട്ടൂ. എൻ.ഡി.എ സ്ഥാനാർഥികളി ൽ ഏഴ് പേർക്കേ ഇത്രയും വോട്ട് കിട്ടിയുള്ളൂ. മുൻ തെരഞ്ഞെടുപ്പുകളിൽ കെട്ടിെവച്ച കാശ് നഷ്ടപ്പെടുന്നത് ബി. ജെ.പിക്ക് പുത്തരിയായിരുന്നില്ല. ഇക്കുറി അതിൽ അൽപം മാറ്റം വന്നെന്ന് ആശ്വസിക്കാം.
തിരുവനന്തപുരത്ത് 3,16,142 വോട്ട് നേടിയ കുമ്മനം രാജശേഖരൻ, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ(2,48,081), പാലക്കാട്ട് സി. കൃഷ്ണകുമാർ (2,18,556), പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ (2,97,396), തൃശൂരിൽ സുരേഷ് ഗോപി (2,93,822), കഷ്ടിച്ച് നിശ്ചിത ശതമാനത്തിലധികം വോട്ട് ലഭിച്ച ആലപ്പുഴയിലെ കെ.എസ്. രാധാകൃഷ്ണൻ (1,87,729) , കോട്ടയത്ത് പി.സി. തോമസ് (1,55,135) എന്നിവർക്ക് മാത്രമാണ് കെട്ടിെവച്ച കാശ് തിരിച്ചുകിട്ടിയത്. ബാക്കിയെല്ലായിടത്തും എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രകടനം പരിതാപകരമായിരുന്നു. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പ്രകടനമാണ് അതീവ ദയനീയം. നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ രാഹുൽഗാന്ധി ജയിച്ച വയനാട്ടിൽ തുഷാറിന് കിട്ടിയതാകെട്ട 78816 വോട്ട് മാത്രം.
അൽഫോൺസ് കണ്ണന്താനത്തിെൻറ സ്ഥിതിയും വ്യത്യസ്തമല്ല. 9,65,665 വോട്ട് പോൾ ചെയ്ത എറണാകുളത്ത് 1,37,749 വോട്ടുമാത്രം നേടാനേ കണ്ണന്താനത്തിന് കഴിഞ്ഞുള്ളൂ. മുെമ്പാരിക്കൽ എൻ.ഡി.എ പ്രതിനിധിയായി ലോക്സഭയിലെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് നിശ്ചിത ശതമാനത്തിൽനിന്ന് നാലായിരത്തോളം വോട്ട് കൂടുതൽ (1,55,135) പിടിച്ചാണ് കെട്ടിെവച്ച കാശ് നിലനിർത്തിയത്.
കണ്ണൂരിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ (68,509), ചാലക്കുടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ (1,54,159), വടകരയിൽ സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ (80,128), കോഴിക്കോട് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. പ്രകാശ്ബാബു (16,216), പൊന്നാനിയിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫ. വി.ടി. രമ (1,10,603), ആലത്തൂരിൽ ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബു (89,837) കൊല്ലത്ത് ന്യൂനപക്ഷ മോർച്ച നേതാവ് കെ.വി. സാബു വർഗീസ് (1,03,339), മാവേലിക്കരയിൽ ബി.ഡി.ജെ.എസിെൻറ തഴവ സഹദേവൻ (1,33,546), ഇടുക്കിയിൽ ബി.ഡി.ജെ.എസിെൻറ ബിജു കൃഷ്ണൻ (78,648), കാസർകോട് രവീശ തന്ത്രി കുണ്ടാർ (1,76,049) എന്നിവർക്കാണ് കെട്ടിെവച്ച കാശ് നഷ്ടമായത്.
എന്താണ് കെട്ടിവെച്ച കാശ്?
1951ലെ ജനപ്രാതിനിധ്യ നിയമത്തിെൻറ 34 (1) അനുച്ഛേദം പ്രകാരം പൊതുതെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അർഹതയുള്ള ഏതൊരു പൗരനും നാമനിർദേശപത്രിക സമർപ്പിക്കുന്നതോടൊപ്പം ഒരു സംഖ്യ ഡെപ്പോസിറ്റ് ആയി കെട്ടിവെക്കണം. ആകെ പോൾ ചെയ്യുന്ന വോട്ടിെൻറ ആറിലൊന്നെങ്കിലും നേടുന്നവർക്ക് മാത്രമേ ഈ തുക തിരിച്ചുകിട്ടൂ. ആദ്യം തുച്ഛമായ സംഖ്യയായിരുന്നു ഇത്. 1996ലെ തെരഞ്ഞെടുപ്പോടെയാണ് കമീഷെൻറ നയം മാറിയത്. അക്കൊല്ലം ഒറ്റയടിക്ക് ഇരുപതിരട്ടിയായി തുക കൂട്ടി. സ്ഥാനാർഥികളുടെ ബാഹുല്യമായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കാൻ കമീഷനെ പ്രേരിപ്പിച്ചത്. 1998ലെ തെരഞ്ഞെടുപ്പിൽ ആ വർധന ഒരു പരിധിവരെ ഗുണം കണ്ടു. 10,000 രൂപ കെട്ടിവെക്കണം എന്നായപ്പോൾതന്നെ പാതിയിലേറെപ്പേർ പിന്മാറി. ഇപ്പോൾ കെട്ടിവെക്കേണ്ടുന്ന തുക 25,000 രൂപയാക്കി ഉയർത്തിയതിനാൽ 25 കോടിയോളം രൂപ കമീഷന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.